അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് ഖത്രിക്ക് വെള്ളി
ഹരിയാന സ്വദേശിയായ ഖത്രി ദേശീയ റെക്കോഡ് ഉടമയാണ്. എന്നാല്‍ ആ പ്രകടനം ലോക ചാമ്പ്യന്‍ഷിപ്പില്‍ പുറത്തെടുക്കാനായില്ല.
Update: 2021-08-21 10:10 GMT
അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് ഖത്രിക്ക് വെള്ളി. 10 കിലോ മീറ്റര്‍ നടത്തത്തിലാണ് ഇന്ത്യന്‍ താരം മെഡല്‍ നേടിയത്. 42.17.94 മിനിട്ടിലാണ് ഖത്രി ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ കെനിയയുടെ ഹെറിസ്റ്റോണ്‍ വാന്‍യോണിക്കാണ് സ്വര്‍ണം.
ഹരിയാന സ്വദേശിയായ ഖത്രി ദേശീയ റെക്കോഡ് ഉടമയാണ്. എന്നാല്‍ ആ പ്രകടനം ലോക ചാമ്പ്യന്‍ഷിപ്പില്‍ പുറത്തെടുക്കാനായില്ല. 40.40.97 മിനിട്ടാണ് ഖത്രിയുടെ റെക്കോഡ് സമയം. അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ഖത്രി.
India's Amit Khatri won a Silver in the 10000 m Race Walk. It's the second medal for #India in #WorldAthleticsU20 in #Nairobi.🇮🇳
— MyGovIndia (@mygovindia) August 21, 2021
India's biggest asset is its youth! pic.twitter.com/9koQmpcWMM