കോഹ്‍ലിക്ക് ഇന്ന് നൂറാം ടെസ്റ്റ് മത്സരം; ക്യാപ്റ്റനായി രോഹിത് ശര്‍മ്മ
മൊഹാലിയിൽ ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിന് പാഡ് കെട്ടിയിറങ്ങുമ്പോള്‍ ഇന്ത്യൻ ടീമിന് ലക്ഷ്യങ്ങൾ പലതാണ്
ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മൊഹാലിയിൽ ആരംഭിക്കും. മുൻ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ നൂറാം ടെസ്റ്റിൽ രോഹിത് ശർമ ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറുന്നു എന്ന പ്രത്യേകയും ഇന്നത്തെ മത്സരത്തിനുണ്ട്
മൊഹാലിയിൽ ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിന് പാഡ് കെട്ടിയിറങ്ങുമ്പോള്‍ ഇന്ത്യൻ ടീമിന് ലക്ഷ്യങ്ങൾ പലതാണ്. ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് മുഴുവൻ പോയിന്‍റുകൾ.. ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നീ പരിചയസമ്പന്നർ ഒഴിച്ചിട്ട ഇടങ്ങളിലേക്ക് യുവതാരങ്ങളെ കണ്ടെത്തുക. അതിലും ഉപരി വിരാട് കോഹ്‍ലിയുടെ നൂറാം ടെസ്റ്റ് അവിസ്മരണീയമാക്കുക. ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം വിജയം ശീലമാക്കിയ രോഹിത് ശർമ ടെസ്റ്റിലും തന്‍റെ കുതിപ്പ് തുടരാനാണ് ലക്ഷ്യമിടുന്നത്.
ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവർ ഒഴിച്ചിട്ട ഇറങ്ങളിലേക്ക് ശ്രേയസ് അയ്യർ, ഹനുമ വിഹാരി, പ്രിയങ്ക് പഞ്ചൽ എന്നിവർ തമ്മിലാണ് മത്സരം.. ആർ അശ്വിൻ ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കിൽ രവീന്ദ്ര ജഡേജ സ്പിൻ ആക്രമണത്തെ നയിക്കും. പുതുമുഖ താരം സൗരഭ് കുമാറിന് അവസരം ലഭിച്ചേക്കും. പേസ് നിരയിൽ ജസ്പ്രീത് ബുംറയ്ക്ക് കൂട്ടായി ഷമിയോ സിറോജോ കളിക്കും. ശ്രീലങ്കൻ നിരയിൽ സ്റ്റാർ ആൾറൗണ്ടർ വാനിന്ദു ഹസരങ്ക, സീനിയർ താരം ആഞ്ചലോ മാത്യൂസ് എന്നിവരുടെ അഭാവം തിരിച്ചടിയാണ്.