കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ സങ്കേത് സാഗറിന് വെള്ളി
55 കിലോഗ്രാം വിഭാഗത്തില്‍ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് സാഗര്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്.
2022 കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനത്തില്‍ സങ്കേത് സാഗറാണ് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയത്. 55 കിലോഗ്രാം വിഭാഗത്തില്‍ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് സാഗര്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്.
#CommonwealthGames | India's Sanket Mahadev Sargar wins a silver medal for India in 55 Kg weight category with a total of 248 Kg. First medal for India in #CWG22 pic.twitter.com/1J6sIo8EYH
— ANI (@ANI) July 30, 2022
പരിക്കിനോട് പടവെട്ടിയാണ് സങ്കേത് സാഗർ രാജ്യത്തിനായി മെഡല്‍ നേടിയത്. സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും സഹിതം ആകെ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് മെഡല്‍ നേട്ടം സ്വന്തമാക്കിയത്. ഒരുപക്ഷേ പരിക്ക് വില്ലനായില്ലെങ്കില്‍ ഇന്ത്യയുടെ ആദ്യ നേട്ടം സ്വര്‍ണത്തിലെത്തിയേനെ.
ആകെ മൊത്തം 249 കിലോ ഉയര്‍ത്തി ഗെയിംസ് റെക്കോര്‍ഡോടെ മലേഷ്യയുടെ ബിബ് അനീഖ് ആണ് ഈയിനത്തില്‍ സ്വര്‍ണം നേടിയത്. ഇന്ത്യയയുടെ മെഡല്‍ പ്രതീക്ഷയായ മീരാഭായി ചനുവും ഇന്നിറങ്ങും