'ഒളിമ്പിക് അസോ. സിഇഒ നിയമനത്തിൽ സമ്മർദം ചെലുത്തി'; പി.ടി ഉഷക്കെതിരെ ആരോപണവുമായി എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങള്‍

ശമ്പളവും ആനുകൂല്യങ്ങളും ഉഷ ഏകപക്ഷീയമായി തീരുമാനിച്ചുവെന്നും ആരോപണം

Update: 2024-01-17 05:00 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: പി.ടി. ഉഷക്കെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങൾ. ഒളിമ്പിക് അസോസിയേഷൻ സി.ഇ.ഒ നിയമനത്തിന് പി.ടി ഉഷ സമ്മർദം ചെലുത്തിയെന്നും സി.ഇ.ഒയുടെ ശമ്പളവും ആനുകൂല്യങ്ങളും ഉഷ ഏകപക്ഷീയമായി തീരുമാനിച്ചുവെന്നും ആരോപണം.

ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ മുൻ തലവനായ രഘുറാമിനെയാണ് സി.ഇ.ഒയായി നിയമിച്ചത്. ഈ മാസം ആറാം തീയതിയാണ് രഘുറാമിനെ ഒളിമ്പിക് അസോസിയേഷൻ സി.ഇ.ഒ ആയി നിയമിച്ചത്. 15 എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങളില്‍ 12 പേരും രഘുറാമിനെ നിയമിക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.എന്നാല്‍ ഇത് പരിഗണിക്കാതെ ഏകപക്ഷീയമായി പി.ടി ഉഷ തീരുമാനമെടുക്കുകയായിരുന്നെന്നും അംഗങ്ങള്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് അംഗങ്ങള്‍ പി.ടി ഉഷക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്ത് പുറത്ത് വന്നതോടെയാണ് എതിര്‍പ്പ് മറികടന്നാണ് സി.ഒ.എ നിയമിച്ചതെന്ന കാര്യം പുറത്ത് വന്നത്.

പ്രതിവര്‍ഷം മൂന്ന് കോടി രൂപയാണ് സി.ഇ.ഒക്ക് ശമ്പളമായി നല്‍കുന്നത്..ഇതും ഉഷ ഏകപക്ഷീയമായി തീരുമാനിച്ചെന്നും കത്തിലുണ്ട്. നിലവില്‍ ഇത് സംബന്ധിച്ച് ആരോപണങ്ങള്‍ മാത്രമാണ് ഉയരുന്നത്. വരും ദിവസങ്ങളില്‍ കായികമന്ത്രാലയത്തിന് പരാതി നല്‍കിയേക്കും. എന്നാല്‍ ആരോപണങ്ങളെല്ലാം പി.ടി ഉഷ നിഷേധിച്ചിട്ടുണ്ട്. അംഗങ്ങളെല്ലാവരും യോജിച്ച തീരുമാനമെടുത്താണ് സി.ഇ.ഒയെ നിയമിച്ചതെന്നാണ് പി.ടി ഉഷ നല്‍കുന്ന വിശദീകരണം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News