ജസൽ കർണേറോ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ഇനി ബദ്ധവൈരികളുടെ തട്ടകത്തിൽ
ബ്ലാസ്‌റ്റേഴ്‌സിനായി 66 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ ജസല്‍ ടീമിനായി ആറ് തവണ വലകുലുക്കി
കേരള ബ്ലാസ്റ്റേഴ്‌സ് നായകനും പ്രതിരോധ താരവുമായ ജസൽ കർണേറോ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. ഐ.എസ്.എല്ലിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ബദ്ധവൈരികളായ ബംഗളൂരുവിന്റെ തട്ടകത്തിലേക്കാണ് താരത്തിന്റെ കൂടുമാറ്റം. താരവുമായി രണ്ട് വർഷത്തെ കരാറിൽ ബംഗളൂരു ഒപ്പിട്ടു.
2019 ലാണ് ജസല്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. ക്ലബ്ബിലെത്തിയ കാലത്ത് ടീമിനായി നടത്തിയ അവിസ്മരണീയ പ്രകടനങ്ങൾ അദ്ദേഹത്തെ ടീമിന്റെ നായക സ്ഥാനത്തെത്തിച്ചു. 2021-2011 സീസണിൽ വുകുമാനോവിച്ചിന്റെ കീഴിൽ ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എൽ കലാശപ്പോരിലേക്ക് മാർച്ച് ചെയ്യുമ്പോൾ ജസലായിരുന്നു ടീമിന്റെ നായകൻ. ബ്ലാസ്‌റ്റേഴ്‌സിനായി ആകെ 66 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം ടീമിനായി ആറ് തവണ വലകുലുക്കി.
ബ്ലാസ്‌റ്റേഴ്‌സിന് ജസലുമായി കരാർ നീട്ടാൻ താൽപര്യമുണ്ടായിരുന്നെങ്കിലും അത് ഒരു വർഷത്തെ മാത്രം കരാറായതിനാലാണ് താരം ടീം വിടാൻ കാരണം. ഐ.എസ്.എൽ നോക്കൗട്ടിൽ ബംഗളൂരുവിനെതിരായ മത്സരമായിരുന്നു ബ്ലാസ്‌റ്റേഴ്സിനായുള്ള ജസലിന്റെ അവസാന മത്സരം. പിന്നീട് നടന്ന സൂപ്പർ കപ്പിൽ ടീമിൽ ഇടംപിടിച്ചിരുന്നെങ്കിലും പരിക്കിനെ തുടർന്ന് താരത്തിന് കളിക്കാനായില്ല