ജൂനിയർ ലൂണയെത്തി; ചിത്രം പങ്കുവച്ച് ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് പുതിയ ഒരംഗം കൂടി എന്ന തലക്കെട്ടോടെയാണ് ക്ലബ്ബ് ചിത്രങ്ങള്‍ പങ്കുവച്ചത്

Update: 2024-10-11 14:17 GMT
Advertising

കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണക്ക് കുഞ്ഞു പിറന്നു. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗിക പേജുകളിലൂടെ ആരാധകരെ അറിയിച്ചത്.

'കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് പുതിയ ഒരംഗംകൂടി. കുഞ്ഞു സാന്‍റീനോയെ വരവേൽക്കുന്ന അഡ്രിയാൻ ലൂണക്കും മരിയാനക്കും അഭിനനന്ദനങ്ങൾ'- ക്ലബ്ബ് കുറിച്ചു. കുഞ്ഞിനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

2021 മുതൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അവിഭാജ്യ ഘടകമാണ് യുറുഗ്വൻ താരമായ ലൂണ. മൂന്ന് വർഷത്തിനിടെ പല വിദേശ താരങ്ങളും ക്ലബ്ബ് വിട്ട് പോയപ്പോൾ ലൂണയെ മഞ്ഞപ്പട ടീമിൽ നിലനിർത്തുകയായിരുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News