ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കേരള ഹോക്കി ഫെഡറേഷന്‍

ശ്രീജേഷിന്‍റെ സേവുകളായിരുന്നു ഇന്ത്യയുടെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചത്

Update: 2021-08-05 05:02 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഒളിമ്പിക്സിലെ ചരിത്ര വിജയത്തിലൂടെ ലോകകായിക മാമാങ്കത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളി ആയിരിക്കുകയാണ് എറണാകുളം കിഴക്കമ്പലം സ്വദേശിയായ പി.ആര്‍ ശ്രീജേഷ്. ശ്രീജേഷിന്‍റെ സേവുകളായിരുന്നു മത്സരത്തില്‍ നിര്‍ണായക പങ്കുവഹിച്ചതെന്ന് നിസ്സംശയം പറയാം. കളി തീരാൻ ആറ് സെക്കന്‍ഡ് മാത്രമുള്ളപ്പോൾ നടത്തിയ സേവടക്കം ശ്രീജേഷ് വൻമതിലായി നിന്നാണ് ഇന്ത്യക്ക് തിളക്കമാർന്ന വിജയം നേടിക്കൊടുത്തത്. വെങ്കലത്തിനായുള്ള മത്സരത്തില്‍ കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ തറ പറ്റിച്ചത്.

41 വര്‍ഷത്തിന് ശേഷമുള്ള ചരിത്ര നേട്ടത്തില്‍ ടീമിനെയും ശ്രീജേഷിനെയും അഭിനന്ദനങ്ങള്‍ കൊണ്ടുമൂടുകയാണ് രാജ്യം. ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യൻ ഹോക്കിയുടെ പുതിയ യുഗമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പറഞ്ഞു. അർഹിക്കുന്ന വിജയമെന്ന് രാഹുൽ ഗാന്ധിയും ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ വിജയത്തിൽ ശ്രീജേഷിന്‍റെ പങ്ക് വലുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ശ്രീജേഷിന് 5 ലക്ഷം രൂപയും ഇന്ത്യന്‍ ടീമിന് 5 ലക്ഷം രൂപയും നല്‍കുമെന്ന് കേരള ഹോക്കി ഫെഡഷറേഷന്‍ അറിയിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News