ഏഷ്യൻ ഗെയിംസ്: പുരുഷൻമാരുടെ ലോങ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി
8.19 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി സ്വന്തമാക്കിയത്.
Update: 2023-10-01 13:25 GMT
ഹാങ്ചോ: ഏഷൻ ഗെയിംസ് പുരുഷൻമാരുടെ ലോങ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. 8.19 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി സ്വന്തമാക്കിയത്. 1978ന് ശേഷം ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ ആദ്യമായാണ് ഇന്ത്യൻ താരം വെള്ളി നേടുന്നത്.
Silver for Murali Sreeshankar in men's long jump. His best jump was 8.19m#AsianGames #Hangzhou @Adille1 @SreeshankarM pic.twitter.com/r4nJY0WVvb
— Athletics Federation of India (@afiindia) October 1, 2023
ഏഷ്യൻ ഗെയിംസിൽ ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 50 ആയി. 3000 മീറ്റർ സ്റ്റീപിൾ ചേസിൽ ഇന്ത്യയുടെ അവിനാശ് സാബ്ലെയും ഷോട്ട്പുട്ടിൽ തേജീന്ദർ പാൽ സിങ്ങും സ്വർണം നേടിയിരുന്നു.