'പ്രധാനതാരങ്ങള്‍ സൗദി ക്ലബുകളിലേക്ക് പോകുമെന്ന് കരുതിയില്ല, സൗദി ക്ലബ്ബുകളെ കരുതിയിരിക്കണം'; മാഞ്ചസ്റ്റർ സിറ്റി കോച്ച്

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും മെഹറസ് കഴിഞ്ഞ ദിവസം അൽ അഹ്ലിയിലേക്കാണ് പോയത്.

Update: 2023-07-30 17:11 GMT
Editor : anjala | By : Web Desk
Advertising

സൗദി ക്ലബുകളുടെ പണക്കരുത്ത് യൂറോപ്യന്‍ ഫുട്‌ബോള്‍ വിപണിയെ പിടിച്ചുലച്ചതായി മാഞ്ചസ്റ്റർ സിറ്റി പരിശീകലന്‍ പെപ് ഗാര്‍ഡിയോള. ഇത്രയധികം താരങ്ങള്‍ സൗദി ക്ലബുകളിലേക്ക് പോകുമെന്ന് കരുതിയിരുന്നില്ല. നല്ല പ്രതിഫലം കിട്ടുന്നതിനാല്‍ കൂടുതല്‍ താരങ്ങള്‍ സൗദി ക്ലബുകളിലേക്ക് പോകുമെന്നുറപ്പാണെന്നും ഗാർഡിയോള പറഞ്ഞു. ദക്ഷിണ കൊറിയയിൽ വെച്ചാണ് മാഞ്ചസ്റ്റർ സിറ്റി കോച്ചിന്റെ പ്രതികരണം.

അറബ് ലോകത്തെ സോഷ്യൽ മീഡിയകളിൽ തരംഗമാവുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീകലന്‍ പെപ് ഗാര്‍ഡിയോളയുടെ വാക്കുകൾ. സൗദി ക്ലബുകളുടെ പണക്കരുത്ത് യൂറോപ്യന്‍ ഫുട്‌ബോളിന് ഭീഷണിയാവുമെന്നാണ് പെപ് പറയുന്നത്. 'ഇത്രയധികം താരങ്ങള്‍ സൗദി ക്ലബുകളിലേക്ക് പോകുമെന്ന് കരുതിയിരുന്നില്ല. റൊണാള്‍ഡോയുടെ പിന്നാലെ ഇത്രയേറെ പ്രധാനതാരങ്ങള്‍ സൗദി ക്ലബുകളിലേക്ക് പോയത് അമ്പരപ്പിച്ചു. നല്ല പ്രതിഫലം കിട്ടുന്നതിനാല്‍ കൂടുതല്‍ താരങ്ങള്‍ സൗദി ക്ലബുകളിലേക്ക് പോകുമെന്നുറപ്പാണ്. സൗദി ക്ലബുകളുടെ പണക്കരുത്ത് യൂറോപ്യന്‍ ഫുട്‌ബോള്‍ വിപണിയെ പിടിച്ചുലച്ചിട്ടുണ്ട്.

വമ്പന്‍ ഓഫര്‍ വന്നതിനാല്‍ സിറ്റിക്ക് റിയാദ് മെഹറസിനെ ടീമില്‍ പിടിച്ചുനിര്‍ത്താനായില്ല. വരും നാളുകളില്‍ സൗദി ക്ലബുകളെ കരുതിയിരിക്കണമെന്നും യൂറോപ്യൻ ക്ലബ്ബുകൾക്ക് സിറ്റിയുടെ കോച്ച് മുന്നറിയിപ്പ് നൽകുന്നു. സിറ്റിയിൽ നിന്നും മെഹറസ് കഴിഞ്ഞ ദിവസം അൽ അഹ്ലിയിലേക്കാണ് പോയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ് അല്‍ നസ്‌റിലെത്തിയപ്പോള്‍ ആരാധകര്‍ അമ്പരന്നെങ്കിലും യൂറോപ്യന്‍ ക്ലബുകള്‍ക്കും യുവേഫയ്ക്കും കുലുക്കമില്ലായിരുന്നു.

സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ സൗദി ക്ലബുകള്‍ പണം വാരിയെറിഞ്ഞപ്പോള്‍ നിരവധി വമ്പന്‍ താരങ്ങളാണ് യൂറോപ്യന്‍ ക്ലബുകള്‍ വിട്ടത്. കരീം ബെന്‍സേമയും എന്‍ഗോളെ കാന്റെയും റോബര്‍ട്ടോ ഫിര്‍മിനോയും ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണും മാര്‍കോ വെറാറ്റിയും റിയാദ് മെഹറസുമെല്ലാം സൗദി ക്ലബുകളിലെത്തി. സൗദി ക്ലബുകളുടെ പണക്കരുത്ത് യൂറോപ്യന്‍ ഫുട്‌ബോളിന് ഭീഷണിയാവുമെന്നാണ് പെപ് പറയുന്നത്. കോച്ചിന്റെ പരാമർശം ആഘോഷമായത് പക്ഷേ സൗദിയിലാണ്. റിട്ടയർമെന്റ് കളിക്കാരുടെ ഇടമെന്ന് സൗദി ക്ലബ്ബുകളെ കളിയാക്കിയവരുടെ കണ്ണു തള്ളുന്നതാണ് നിലവിലെ ചിത്രം. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News