ഡിലെറ്റിനായി വലവിരിച്ച് യുണൈറ്റഡ്

യുണൈറ്റഡിന്‍റെ റഡാറില്‍ നുസൈർ മസ്റോയിയും

Update: 2024-08-05 10:26 GMT
Advertising

ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ നീക്കങ്ങൾക്കൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ബയേൺ മ്യുണിക്കിന്റെ ഡിഫെൻസീവ് സഖ്യമായ മതിയാസ് ഡി ലൈറ്റിനെയും നുസൈർ മസ്റോയിയേയുമാണ് ഇത്തവണ റെഡ് ഡെവിൾസ് തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാൻ ശ്രമിക്കുന്നത്. 60 മില്ല്യൺ യൂറോയുടെ ഓഫറാണ് യുണൈറ്റഡ് ബയേണിന് മുന്നില്‍ വെച്ചിരിക്കുന്നത്.

വെസ്റ്റ്ഹാമുമായി യുണൈറ്റഡ് ഫുൾബാക്ക് ആരോൺ വാൻ ബിസാക്കയുടെ ട്രാൻസ്ഫർ നടന്നുകഴിഞ്ഞാൽ, ഡി ലൈറ്റ്-മസ്റോയി ഡീലുമായി പെട്ടെന്ന് തന്നെ യുണൈറ്റഡിന് മുന്നോട്ട് പോകാൻ കഴിയും.  സെന്റർബാക്ക് പൊസിഷനിലേക്ക് ലീഗ് വൺ ക്ലബ്‌ ലില്ലെയിൽ നിന്ന് 18 കാരന്‍ ലെനി യോറോയെയും ഡച്ച് സ്‌ട്രൈക്കർ ജോഷുവ സിറെക്‌സിയേയും റാഞ്ചിയാണ് ട്രാൻസ്‌ഫർ മാർക്കറ്റിലേക് ഇക്കുറി റെഡ് ഡെവിൾസ് തങ്ങളുടെ വരവറിയിച്ചത്.

എന്നാൽ എറിക് ടെൻ ഹാഗിന്റെ ഷോർട് ലിസ്റ്റിലുണ്ടായിരുന്ന ബെൻഫിക്കയുടെ ജാവോ നെവസിനെയും എവർട്ടണിന്റെ ജെറാഡ് ബ്രാത്ത് വൈറ്റിനെയും ടീമിലെത്തിക്കാൻ കഴിഞ്ഞില്ല. പി.എസ്.ജി മിഡ്‌ഫീൽഡർ മാനുവൽ ഉഗാർട്ടെയാണ് യുണൈറ്റഡ് ട്രാൻസ്ഫർ റഡാറിലുള്ള മറ്റൊരു താരം. ആഴ്സണലിനെതിരെയുള്ള പ്രീ സീസൺ മത്സരത്തിനിടെ ലെനി യോറോക്കേറ്റ പരിക്ക് വലിയ തിരിച്ചടിയാണ് യുണൈറ്റഡിന് നൽകിയിരിക്കുന്നത്. ചുരുങ്ങിയത് രണ്ട് മാസത്തേക്കെങ്കിലും ലെനി ടീമിനൊപ്പമുണ്ടാവില്ല.

പ്രീ സീസണിൽ മോശം പ്രകടനമാണ് യുണൈറ്റഡ് കാഴ്ചവെച്ചത്.അഞ്ച് മത്സരങ്ങളിൽ  മൂന്ന് തോൽവിയാണ് അവർ ഏറ്റുവാങ്ങിയത്.കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ശനിയാഴ്ച കമ്മ്യൂണിറ്റി ഷീൽഡ് ഫൈനൽ കളിക്കാൻ ഇറങ്ങുന്ന യുണൈറ്റഡിന് ഡി ലൈറ്റ് -മസ്റോയി ഡീലുമായി പെട്ടെന്ന് തന്നെ മുന്നോട്ടു പോകേണ്ടതുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News