പുതുചരിത്രമെഴുതി ട്യോക്കോയില്‍ ഹര്‍ഡില്‍സ് ചാടിക്കടക്കാന്‍ എം.പി ജാബിര്‍

പട്യാലയിൽ അടുത്തിടെ സമാപിച്ച അന്തർ സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ 49.78 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് എ.പി ജാബിർ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്.

Update: 2021-07-02 11:28 GMT
Editor : Nidhin | By : Sports Desk
Advertising

എം.പി. ജാബിറെന്ന മലപ്പുറംകാരൻ ടോക്യോ ഒളിമ്പിക്‌സ് വേദിയിൽ 400 മീറ്റർ ഹർഡിൽസിൽ പങ്കെടുക്കാൻ ബൂട്ട് കെട്ടിയിറങ്ങുമ്പോൾ ഇന്ത്യൻ കായിക ചരിത്രത്തിൽ അത് പുതു ചരിത്രമാകും.

ടോക്കിയോയിൽ മത്സരിക്കാനിറങ്ങുന്നതോടെ ഒളിംപിക്‌സിൽ 400 മീറ്റർ ഹർഡിസിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാവും ജാബിർ.

പട്യാലയിൽ അടുത്തിടെ സമാപിച്ച അന്തർ സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ 49.78 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് എ.പി ജാബിർ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. നാവിക സേന ഉദ്യോഗസ്ഥൻ കൂടിയാണ് എം.പി ജാബിർ.

14 റാങ്കുകൾ ലഭ്യമായ ലോക റാങ്കിംഗ് ക്വാട്ടയിലൂടെയാണ് ജബീർ യോഗ്യത നേടിയതെന്ന് ഡിഫൻസ് വക്താവ് പറഞ്ഞു. മലപ്പുറം ആനക്കയം പഞ്ചായത്തിലെ മുടിക്കോട് സ്വദേശിയാണ് 25 കാരനായ ഈ യുവ നാവികൻ.

40 അത്ലറ്റുകൾ യോഗ്യത നേടുന്ന ലോക അത്ലറ്റിക്‌സിന്റെ റോഡ് ടു ഒളിമ്പിക്‌സ് റാങ്കിംഗിൽ നിലവിൽ 34-ാം സ്ഥാനത്താണ് ജാബിർ.

ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ 400 മീറ്റർ ഹർഡിൽസിൽ മത്സരിച്ച കേരളത്തിൽ നിന്നുള്ള ആദ്യ അത്ലറ്റ് പി. ടി. ഉഷയാണ്. കോവിഡ് നിയന്ത്രണങ്ങൾ മൂലം പ്രധാനപ്പെട്ട ടൂർണമെന്റുകളെല്ലാം റദ്ദാക്കിയതോടെ 2019ലാണ് ജാബിർ അവസാനമായി ഒരു പ്രധാനപ്പെട്ട ടൂർണമെന്റിൽ മത്സരിച്ചത്.

നാവികസേന മികച്ച പിന്തുണ നൽകിയതു കൊണ്ടാണ് ജാബിറിന് പരിശീലനം കൃത്യമായി കൊണ്ടു പോകാൻ സാധിച്ചത്.

ഒളിമ്പിക്‌സിന് യോഗ്യത നേടിയ ജാബിറിന് മലപ്പുറം ജില്ലാ കളക്ടർ ആശംസകൾ നേർന്നു. ജാബിർ മലപ്പുറത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജാബിർ അടക്കം ഇതുവരെ 15 അത്‌ലറ്റുകളാണ് ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയത്. ഇതിനുപുറമെ രണ്ട് റിലേ ടീമുകളും ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. നീന്തലിൽ മലയാളി താരം സജൻ പ്രകാശും യോഗ്യത നേടിയിട്ടുണ്ട്.

Full View

Tags:    

Editor - Nidhin

contributor

By - Sports Desk

contributor

Similar News