ചരിത്രം; ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പ് ജാവ്‌ലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം
ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ്
Update: 2023-08-28 03:29 GMT
ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ജാവലിൻ താരം നീരജ് ചോപ്രയ്ക്ക് സ്വർണം. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്നത്. ഫൈനൽ മത്സരത്തിൽ 88.7 മീറ്ററാണ് നീരജ് എറിഞ്ഞത്. ഇന്ത്യൻ താരങ്ങളായ ഡി.പി മനു, കിഷോർ ജെന തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വച്ചു
പാകിസ്താന്റെ അർഷാദ് നദീമിനാണ് വെള്ളി. 87.82 മീറ്റർ ആണ് നദീമെറിഞ്ഞ മികച്ച ദൂരം. 86.67 മീറ്റർ എറിഞ്ഞ ചെക്ക് റിപ്പബ്ലിക്ക് താരം ജാക്കുബ് വാദ്‌ലെ വെങ്കലം കരസ്ഥമാക്കി.
ഫൗളോടെയായിരുന്നു തുടക്കമെങ്കിലും രണ്ടാം ശ്രമത്തിൽ തന്നെ 88.17 മീറ്റർ എറിഞ്ഞ് നീരജ് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. 84.77 മീറ്റർ എറിഞ്ഞ് കിഷോർ ജെന അഞ്ചാം സ്ഥാനത്തെത്തി. 84.12 മീറ്റർ എറിഞ്ഞ് ഡി.പി മനും ആറാം സ്ഥാനവും കരസ്ഥമാക്കി.