'ധോണിക്ക് മാപ്പില്ല'; മുന്‍ ഇന്ത്യന്‍ നായകനെതിരെ പൊട്ടിത്തെറിച്ച് യുവരാജിന്‍റെ പിതാവ്

'ധോണി ഇടക്കിടക്ക് കണ്ണാടിയിൽ മുഖം നോക്കുന്നത് നന്നാവും'

Update: 2024-09-02 08:55 GMT
Advertising

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയെ കടുത്ത ഭാഷയിൽ വിമർശിച്ച് യുവരാജ് സിങ്ങിന്റെ പിതാവ് വീണ്ടും രംഗത്ത്. യുവരാജ് സിങ്ങിന്റെ കരിയർ നശിപ്പിച്ചത് ധോണിയാണെന്നും താൻ ഒരിക്കലും ധോണിയോട് ക്ഷമിക്കില്ലെന്നും യോഗ് രാജ് സിങ് പറഞ്ഞു.

'ഞാൻ ധോണിയോട് ഒരിക്കലും പൊറുക്കില്ല. അദ്ദേഹം ഇടക്കിടക്ക് കണ്ണാടിയിൽ മുഖം നോക്കുന്നത് നന്നാവും. അയാളൊരു വലിയ ക്രിക്കറ്റർ ആണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാൽ അയാൾ എന്റെ മകനോട് ചെയ്തതെന്താണ്? ഞാനൊരിക്കലും അയാളോട് ക്ഷമിക്കില്ല. എന്റെ ജീവിതത്തിൽ രണ്ട് കാര്യങ്ങൾ ഞാനൊരിക്കലും ചെയ്യില്ല. ഒന്ന് എന്നോട് തെറ്റ് ചെയ്തവർക്ക് ഞാൻ പൊറുത്ത് കൊടുക്കില്ല. രണ്ട് അവരെ ഞാൻ എവിടെ കണ്ടാലും ആലിംഗനം ചെയ്യില്ല.  അതെന്റെ കുടുബാംഗങ്ങളായാലും ശരി'- യോഗ് രാജ് പറഞ്ഞു.

ഇതാദ്യമായല്ല യുവരാജിന്റെ പിതാവ് ധോണിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഈ വർഷം തുടക്കത്തിലും യോഗ്‍രാജ് ധോണിയെ കടന്നാക്രമിച്ചിരുന്നു. ധോണിയുടെ മോശം പ്രവൃത്തികൾ കാരണമാണ് ചെന്നൈക്ക് ഐ.പി.എൽ കിരീടം നഷ്ടമായതെന്നും ധോണിക്ക് യുവിയോട് അസൂയയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മുൻ ഇന്ത്യൻ താരം കൂടിയായ യോഗ് രാജ് സിങ് 7 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്‌സിയണിഞ്ഞിട്ടുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News