'ബെൻസൊക്കെ പിന്നെ, സമ്മാനത്തുക ഉപയോഗിച്ച് ഉമ്മയെയും ഉപ്പയെയും ഉംറക്ക് അയക്കണം'- ബോക്‌സിങ് താരം നിഖാത് സെറിൻ
50 കിലോഗ്രാം ഫൈനലിൽ വിയറ്റ്‌നാമിന്റെ എൻഗുയെൻ തി ടാമിനെ തോൽപ്പിച്ചാണ് നിഖാത് സറീൻ ലോകകിരീടം നിലനിർത്തിയത്
ന്യൂ ഡൽഹി: ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷിപ്പിന്റെ സമ്മാന തുക ഉപയോഗിച്ച് താൻ എന്ത് ചെയ്യുമെന്ന വ്യക്തമാക്കി ഇന്ത്യൻ ബോക്‌സർ . സമ്മാന തുക കൊണ്ട് മാതാപിതാക്കളെ ഉംറക്ക് അയക്കണമെന്നാണ് ആലോചിക്കുന്നതെന്ന് നിഖാത് പറഞ്ഞു. മെഴ്‌സിഡസ് ബെൻസ് വാങ്ങണമെന്നായിരുന്നു ആഗ്രഹമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.
മത്സരത്തിൽ 5-0 ന് വിജയിച്ചാണ് നിഖാത് തന്റെ രണ്ടാം ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്. നിലവിലെ ചാമ്പ്യൻ നിഖാത് 50 കിലോഗ്രാം ഫൈനലിൽ വിയറ്റ്‌നാമിന്റെ എൻഗുയെൻ തി ടാമിനെ തോൽപ്പിച്ചാണ് ലോകകിരീടം നിലനിർത്തിയത്. ഒരു ലക്ഷം ഡോളറും മഹീന്ദ്ര സമ്മാനിച്ച 'താറും നിഖാതിന് ലഭിച്ചു. സമ്മാനത്തുകയിൽ ഒരു മെഴ്സിഡസ് കാർ വാങ്ങുമെന്ന് അവർ നേരത്തെ പറഞ്ഞിരുന്നു.
''ബെൻസ് വാങ്ങണമെന്നായിരുന്നു ആഗ്രഹം എന്നാൽ ഇപ്പോൾ ഞാൻ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല പക്ഷെ, ഇപ്പോൾ എനിക്ക് ഥാർ സമ്മാനമായി ലഭിച്ചിട്ടുണ്ട്. അതുഗകൊണ്ട് ബെൻസ് മോഹം ഉപേക്ഷിക്കുകയാണ്. എനിക്ക് എന്റെ മാതാപിതാക്കളെ ഉംറയ്ക്ക് അയക്കണം. ഈ കാര്യം വീട്ടിലെത്തി അവരോട് സംസാരിക്കണം''- നിഖാത് പറഞ്ഞു.
തന്റെ കിടയ്ക്കയിൽ ചാമ്പ്യൻ എന്നെഴുതിയും ഗോൾഡ് മെഡൽ വരിച്ചു ഒരു സ്റ്റിക്ക് നോട്ടിൽ വെച്ചിട്ടുണ്ട്. എല്ലാ ദിവസം എഴുന്നേൽക്കുമ്പോഴും കിടക്കുമ്പോഴും ഇത് കാണാൻ ഇടയാകും. അത് തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ പ്രചോദനം നൽകും. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും ഇത്തവണയും താൻ ഇത് ചെയ്തിരുന്നുവെന്നും നിഖാത് പറഞ്ഞു. താരത്തിന്റെ അടുത്ത ലക്ഷ്യം ഏഷ്യൻ ഗെയിംസാണ്. ഇതിൽ സ്വർണം നേടി പാരിസ് ഒളിമ്പിക്‌സ് പ്രവേശനം നേടണമെന്നതാണ് നിഖാതിന്റെ ലക്ഷ്യം
ആന്ധ്രാപ്രദേശിലെ (ഇപ്പോൾ തെലങ്കാന) നിസാമാബാദ് നഗരത്തിൽ മുഹമ്മദ് ജമീൽ അഹമ്മദിന്റെയും പർവീൺ സുൽത്താനയുടെയും മകളായി 1996 ജൂൺ 14 നാണ് നിഖാത് സെറിൻ ജനിച്ചത്. നിസാമാബാദിലെ നിർമല ഹൃദയ ഗേൾസ് ഹൈസ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തെലങ്കാനയിലെ ഹൈദരാബാദിലെ എവി കോളേജിൽ ബാച്ചിലർ ഓഫ് ആർട്സിൽ (ബി.എ.) ബിരുദം നേടി. 2011ൽ അന്റാലിയയിൽ നടന്ന എഐബിഎ വനിതാ യൂത്ത് & ജൂനിയർ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ നിഖാത് സ്വർണ്ണ മെഡൽ നേടി. 2022ൽ ഇസ്താംബൂളിലും 2023 ലെ ന്യൂഡൽഹി എഐബിഎ വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിലും താരം സ്വർണ്ണ മെഡലുകൾ നേടി. 2022 ലെ കോമൺവൽത് ഗെയിംസിലും താരം സ്വർണം നേടിയിട്ടുണ്ട്.