'ഇതിലും നല്ലത് അര്‍ജന്‍റീനക്ക് ഇപ്പോഴേ കപ്പ് കൊടുക്കുന്നതാണ്'; റഫറിക്കെതിരെ തുറന്നടിച്ച് പെപെ
അർജന്‍റീനക്ക് ഇപ്പോഴേ കപ്പ് കൊടുക്കുന്നയാണ് നല്ലതെന്നും അവരെ ചാമ്പ്യന്മാരാക്കാനുള്ള കളികളാണ് നടക്കുന്നതെന്നും ആരോപിച്ചാണ് പെപെ രംഗത്തെത്തിയത്.
മൊറോക്കോയ്ക്കെതിരായ മത്സരത്തില്‍ തോറ്റതിന് പിന്നാലെ റഫറയിങ്ങിനെതിരെ രൂക്ഷവിമര്‍ശനവുമായി പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍ പെപെ. ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് മൊറോക്കോയ്ക്കെതിരെ തോറ്റ് പോര്‍ച്ചുഗല്‍ സെമിയിലെത്താതെ പുറത്തായത്.
ഇങ്ങനെയാണെങ്കില്‍ അർജന്‍റീനക്ക് ഇപ്പോഴേ കപ്പ് കൊടുക്കുന്നയാണ് നല്ലതെന്നും അവരെ ചാമ്പ്യന്മാരാക്കാനുള്ള കളികളാണ് നടക്കുന്നതെന്നും ആരോപിച്ചാണ് പെപെ രംഗത്തെത്തിയത്. ഈ മത്സരത്തിന് അർജന്‍റീനയുടെ റഫറിയെ വെച്ചത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പെപെക്ക് പിന്നാലെ മറ്റൊരു പോര്‍ച്ചുഗല്‍ താരമായ ബ്രൂണോ ഫെർണാണ്ടസും റഫറിയിങിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. മൊറോക്കോയുടെ ഫുട്ബോളിനെയും പോര്‍ച്ചുഗല്‍ താരങ്ങള്‍ വിമർശിച്ചു. രണ്ടാം പകുയിൽ പോർച്ചുഗൽ മാത്രമാണ് ഫുട്ബോൾ കളിച്ചതെന്നും മൊറോക്കോയുടേത് ഒട്ടും മാന്യമായ കളിയല്ലെന്നും അവര്‍ പറഞ്ഞു.
നെതർലൻഡ്സ്-അര്‍ജന്‍റീന മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ മെസ്സി കഴിഞ്ഞ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. മെസ്സിയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഞങ്ങളുടെ മത്സരത്തിൽ അർജൻ്റീനക്കാരനായ റഫറിയെ നിയോഗിച്ചത് ഒട്ടും ശരിയായില്ല, മെസ്സിയുടെ പരാതികൾക്ക് ശേഷമാണ് ഇങ്ങനെയൊക്കെ സംഭവിക്കുക, ഇതൊക്കെ ഞങ്ങള്‍ക്ക് മനസിലാകും...ഇങ്ങനെയാണെങ്കില്‍ കപ്പ് ഇപ്പോഴേ അർജൻ്റീനക്ക് കൊടുത്തോളൂ, അതിനു വേണ്ടിയല്ലേ ഇങ്ങനെ ചെയ്യുന്നത്' പെപെ പറഞ്ഞു.
രണ്ടാം പകുതിയില്‍ ഇന്‍ജുറി ടൈം ആയി ആകെ അനുവദിച്ചത് എട്ട് മിനുട്ട് മാത്രമാണെന്നും നീതി ലഭിച്ചില്ലെന്നും പെപെ പറഞ്ഞു. പോര്‍ച്ചുഗല്‍ മാത്രമാണ് രണ്ടാം പകുതിയില്‍ ഫുട്ബോള്‍ കളിച്ചതെന്നും ഈ കിരീടത്തിന് ഏറ്റവും അര്‍ഹതയുള്ള ടീം പോര്‍ച്ചുഗല്‍ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോർച്ചുഗൽ സൂ... മൊറോക്കോ സെമിഫൈനലിൽ
പോർച്ചുഗല്ലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് മൊറോക്കോ ഖത്തർ ലോകകപ്പിന്റെ സെമിഫൈനലിൽ. 42ാം മിനുട്ടിൽ യൂസുഫ് അന്നസീരിയാണ് ടീമിനായി ഗോളടിച്ചത്. ആദ്യമായാണ് ഒരു ആഫ്രിക്കൻ ടീം ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്നത്. ഡിസംബർ 15 ന് നടക്കുന്ന സെമിഫൈനലിൽ ഫ്രാൻസ്-ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജയിക്കുന്നവരെയാണ് മൊറോക്കോ നേരിടുക.അതിയുല്ലാഹ് ഉയർത്തി നൽകിയ പന്ത് ഉയർന്നു ചാടി ഹെഡ് ചെയ്ത് വലയിൽ കയറ്റുകയായിരുന്നു അന്നസീരി. രണ്ടാം പകുതിയിൽ 48ാം മിനുട്ടിൽ മൊറോക്കോക്ക് ലീഡുയർത്താൻ മറ്റൊരവസരം ലഭിച്ചു. എന്നാൽ സിയെച്ചെടുത്ത ഫ്രീകിക്ക് യാമിഖിന്റെ തലയിൽ തൊട്ടുരുമ്മി ഗോളിയുടെ ദേഹത്ത് തട്ടി പുറത്തുപോയി.
അതിനിടെ, ആദ്യ ഇലവനിലില്ലാതിരുന്നു ക്രിസ്റ്റിയാനോ റൊണാൾഡോയെ ഇറക്കി. അന്താരാഷ്ട്ര പുരുഷ ഫുടബോളിൽ റെക്കോഡുമായാണ് താരം കളത്തിലിറങ്ങിയത്. 196 മത്സരങ്ങളിൽ കളിച്ച കുവൈത്ത് താരം ബദർ അൽ മുതവ്വയുടെ റെക്കോഡിനൊപ്പമാണ് താരം ഇടംപിടിച്ചത്. 51ാം മിനുട്ടിൽ റൂബെൻ നെവസിന് പകരമാണ് സൂപ്പർ താരമിറങ്ങിയത്. മൊറോക്കോ ഗോളടിച്ച ശേഷം ഉണർന്നു കളിക്കുന്ന പോർച്ചുഗലിന് ലക്ഷ്യം കാണാനായിട്ടില്ല. 57ാം മിനുട്ടിൽ കഴിഞ്ഞ കളിയിലെ ഹീറോ ഗോൺസാലോ റാമോസിന് മൊറോക്കൻ വല കുലുക്കാൻ അവസരം ലഭിച്ചുവെങ്കിലും ഹെഡ്ഡർ ലക്ഷ്യത്തിലെത്തിയില്ല. 63ാം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസടിച്ച ഷോട്ട് പോസ്റ്റിന് മുകളിലുടെയാണ് പോയത്. 68ാം മിനുട്ടിൽ ബ്രൂണോയുടെ പാസ് ഹെഡ് ചെയ്യാനുള്ള റൊണാൾഡോയുടെ ശ്രമം വിജയിച്ചില്ല. പന്ത് ബൗനോയുടെ കരങ്ങളിൽ വിശ്രമിച്ചു. 70ാം മിനുട്ടിലെ കോർണറും ഫലപ്രദമാക്കാനായില്ല.74ാം മിനുറ്റിൽ മൊറോക്കോയ്ക്ക് കൗണ്ടർ അറ്റാക്കിലൂടെ മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഗോൾവല കുലുക്കാൻ സാധിച്ചില്ല. 83ാം മിനുറ്റിൽ പോർച്ചുഗൽ മുന്നേറ്റതാരം ഫെലിക്‌സ് ഉതിർത്ത ഷോട്ട് ഗോളാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത്യുഗ്രൻ സേവിലൂടെ മൊറോക്കൻ ഗോൾകീപ്പർ ബോനോ രക്ഷപ്പെടുത്തുകയായിരുന്നു.
ലോകകപ്പ് ചരിത്രത്തിൽ മൊറോക്കയുടെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനാണ് അന്നസീരി. മൂന്നു ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്. ഈ മത്സരത്തിൽ വിജയിച്ചാൽ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറും.
മത്സരത്തിൽ ഇരുടീമുകളും ഗംഭീര മുന്നേറ്റങ്ങളാണ് നടത്തുന്നത്. 30ാം മിനുട്ടിൽ ജാവോ ഫെലിക്‌സ് മൊറോക്കൻ പോസ്റ്റിലേക്ക് ഉതിർത്ത കിടിലൻ ഷോട്ട് എതിർതാരം എൽ യാമിഖിന്റെ ദേഹത്ത് തട്ടിപ്പോകുകയായിരുന്നു. അഞ്ചു ഗോൾശ്രമങ്ങളാണ് മത്സരത്തിന്റെ ആദ്യ പകുതിയിൽ പോർച്ചുഗൽ നടത്തിയത്. ഖത്തർ ലോകകപ്പിലെ പോർച്ചുഗലിന്റെ ചെറിയ മുന്നേറ്റമാണിത്. അഞ്ചു ശ്രമങ്ങളിൽ മൂന്നും നടത്തിയത് ഫെലിക്‌സാണ്.
ടീമുകളുടെ ലൈനപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇരുടീമുകളും 4-3-3 ഫോർമാറ്റിലാണ് കളിക്കുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് വീണ്ടും പോർച്ചുഗൽ ആദ്യ ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇറക്കിയ ലൈനപ്പിൽ മാറ്റം വരുത്താതെയാണ് ഇന്നും അണിനിരക്കുന്നത്. ഏക്കാലത്തുമായി ആദ്യ ഇലവനിലിറങ്ങുന്ന ഏറ്റവും യുവനിരയാണ് പോർച്ചുഗലിനായി കളിക്കുന്നത്. 26 വർഷവും 332 ദിവസവുമാണ് ശരാശരി പ്രായം.