പി.എസ്.എല്‍ കമന്‍ററിക്കിടയില്‍ ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ച് പരാമര്‍ശം; സൈമണ്‍ ഡോള്‍ വിവാദത്തില്‍

കമന്‍ററിക്കിടെ ഇസ്‍ലാമബാദ് യുണൈറ്റഡ് താരമായ ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ച് സൈമൺ ഡോള്‍ നടത്തിയ പരാമര്‍ശമാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്.

Update: 2023-03-14 11:12 GMT
Advertising

പാകിസ്താന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പുലിവാല്‍ പിടിച്ച് മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരവും കമന്‍റേറ്ററുമായി സൈമൺ ഡോള്‍. ഇസ്‍ലാമബാദ് യുണൈറ്റഡും മുൽത്താൻ സുൽത്താൻസും തമ്മിലുള്ള മത്സരത്തിനിടെ സൈമൺ ഡോള്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. കമന്‍ററിക്കിടെ ഇസ്‍ലാമബാദ് യുണൈറ്റഡ് താരമായ ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ച് സൈമൺ ഡോള്‍ നടത്തിയ പരാമര്‍ശമാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്.



മത്സരത്തിൽ ഇസ്‍ലാമബാദ് വിജയിച്ചപ്പോൾ ക്യാമറ ഹസ്സൻ അലിയുടെ ഭാര്യയുടെ റിയാക്ഷനിലേക്ക് തിരിച്ചിരുന്നു. ഈ സമയം കമന്‍ററി ബോക്സിലുണ്ടായിരുന്ന സൈമൺ ഡോളിന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ''അവള്‍ വിജയിച്ചു, നിരവധി പേരുടെ ഹൃദയവും അവള്‍ കീഴടക്കി...''. ഈ പരാമര്‍ശമാണ് വന്‍ വിവാദങ്ങളിലേക്ക് സൈമൺ ഡോളിനെ കൊണ്ടെത്തിച്ചിരിക്കുന്നത്.



മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുൽത്താൻ സുൽത്താൻസ് 205 റൺസിന്‍റെ മികച്ച ടോട്ടലാണ് ഉയർത്തിയതത്. 50 പന്തില്‍ 75 റണ്‍സുമായി ഷാന്‍ മസൂദും 27 പന്തില്‍ 60 റണ്‍സുമായി ടിം ഡേവിഡും മുല്‍ത്താന്‍ സുല്‍ത്താന്‍സിനായി തിളങ്ങി.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ മെല്ലെ തുടങ്ങിയ ഇസ്‍ലാമാബാദ് കോളിൻ മുൺറോയുടേയും ഫഹീം അഷ്റഫിന്‍റേയും വെടിക്കെട്ട് പ്രകടനത്തിലൂടെ ഇസ്‍ലാമാബാദിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 26 പന്തില്‍ 51 റണ്‍സുമായി ഫഹീം അഷ്റഫ് പുറത്താകാതെ നിന്നപ്പോള്‍ കോളിൻ മുൺറോ 21 പന്തില്‍ 40 റണ്‍സെടുത്ത് പുറത്തായി. 25 പന്തില്‍ 44 റണ്‍സുമായി ക്യാപ്റ്റന്‍ ഷദാബ് ഖാനും ഇസ്‍ലാമാബാദിനായി തിളങ്ങി. 

ഇരു ടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തില്‍ ഒരു പന്ത് മാത്രം ബാക്കിനില്‍ക്കെയാണ് ഇസ്‍ലാമാബാദ് വിജയറണ്‍സ് നേടിയത്. മത്സരത്തിനൊടുവില്‍ ഇസ്‍ലാമാബാദ് വിജയറണ്‍ നേടുമ്പോഴായിരുന്നു സൈമൺ ഡോളിന്‍ററെ വിവാദ പ്രസ്താവന വരുന്നത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News