മെഗാ ലേലത്തിൽ ആരും ടീമിലെടുത്തില്ല; എന്നിട്ടും പ്ലേ ഓഫിൽ ബാംഗ്ലൂരിന്റെ രക്ഷകനായി അവതരിച്ചു- രജത് പഠിദാറിന്റെ പ്രതികാരം
54 പന്തിൽ 112 റൺസ് നേടിയ പഠിദാർ ഐപിഎൽ പ്ലേ ഓഫിൽ സെഞ്ച്വറി നേടുന്ന ആദ്യത്തെ അൺക്യാപ്ഡ് താരമായും മാറി. മത്സരത്തിലെ താരവും രജത്തായിരുന്നു.
ഐപിഎല്ലിൽ ഇന്നലെ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ-ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എലിമിനേറ്റർ മത്സരത്തിൽ ലീഗിൽ നിന്ന് പുറത്തേക്ക് നടന്ന ബാംഗ്ലൂരിനെ വാതിൽക്കലിൽ നിന്ന് തിരികെ വിളിച്ചുകയറ്റിയ അവരുടെ ബാറ്ററാണ് രജത് പഠിദാർ.
54 പന്തിൽ 112 റൺസ് നേടിയ പഠിദാർ ഐപിഎൽ പ്ലേ ഓഫിൽ സെഞ്ച്വറി നേടുന്ന ആദ്യത്തെ അൺക്യാപ്ഡ് താരമായും മാറി. മത്സരത്തിലെ താരവും രജത്തായിരുന്നു.
പക്ഷേ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം ഈ വർഷം നടന്ന ഐപിഎൽ മെഗാ ലേലത്തിൽ ഒരു ടീമും ലേലം വിളിക്കാത്ത അൺസോൾഡ് താരമായിരുന്നു രജത് പഠിദാർ. 20 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിട്ടും ഈ മധ്യപ്രദേശ് താരത്തെ ആരും ടീമിലെടുക്കാൻ തയാറായില്ല.
എന്നാൽ ഐപിഎൽ പ്ലേ ഓഫിൽ ബാംഗ്ലൂരിന് ഒരു രക്ഷകനെ ആവശ്യമുണ്ടെന്നും അത് രജത്തായിരിക്കുമെന്നും മുമ്പ് തന്നെ ആരോ എഴുതിവച്ചിരുന്നെന്ന് തോന്നുന്നു- അൺസോൾഡായിട്ടും രജത് ബാഗ്ലൂർ നിരയിലെത്തുന്നു.
ലേലത്തിലൂടെ ബാംഗ്ലൂർ നിരയിലെത്തിയ ലവ്‌നിത്ത് സിസോദിയ പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായതാണ് രജത്തിന് അനുഗ്രഹമായത്. നേരത്തെ 2021 സീസണിൽ ബാഗ്ലൂരിന് വേണ്ടി നാല് മത്സരങ്ങൾ കഴിച്ച രജത്ത് പഠിദാരിന്റെ ആ സീസണിലെ ഉയർന്ന സ്‌കോർ 71 ആയിരുന്നു.
ഇന്നലെ നടന്ന മത്സരത്തിന് ശേഷം രജത്ത് പഠിദാർ തനിക്ക് ബാഗ്ലൂരിലേക്ക് വിളിയെത്തിയ അവസരം ഓർത്തെടുത്തു.- ഇതിനെല്ലാം കാരണം തന്റെ നിയന്ത്രണത്തില്ലാത്ത മറ്റെന്തോ കാരണമാണ് എന്നാണ് രജത്ത് പഠിദാറിന്റെ വിശ്വാസം.
നാളെ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിൽ രാത്രി 7.30 ന് രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള ക്വാളിഫയർ മത്സരം.