അവന്‍ വരുന്നു..പുതിയ താരത്തെക്കുറിച്ച് സൂചന നല്‍കി റയല്‍ മാഡ്രിഡ്
താരത്തിന്റെ ജഴ്‌സിയുടെ ഫോട്ടോയാണ് ക്ലബിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പുതിയ സീസണില്‍ ക്ലബ്ബിലെത്തുന്ന പുതിയ താരത്തെക്കുറിച്ച് സൂചന നല്‍കി സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്. താരത്തിന്റെ ജഴ്‌സിയുടെ ഫോട്ടോയാണ് ക്ലബിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ആരാണെന്ന് ഊഹിക്കാമോ? എന്ന ക്യാപ്ഷനോടെയാണ് ട്വീറ്റ്. കെയ്‌ലിയന്‍ എംബാപ്പെ എന്നാണ് ഭൂരിഭാഗം പേരും ഇതിന് മറുപടി പറഞ്ഞിരിക്കുന്നത്. പി.എസ്.ജി താരമായ എംബാപ്പെ റയല്‍ മാഡ്രിഡിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
🧐👤 ¡Adivina quién es! #RMFans pic.twitter.com/R42v6GTlZn
— Real Madrid C.F. (@realmadrid) June 9, 2021
കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. സൂപ്പര്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ കൂടി വിട്ടുപോയതോടെ പുതിയ താരങ്ങളെ ക്ലബ്ബിലെത്തിച്ച് വരും സീസണില്‍ നേട്ടങ്ങളുണ്ടാക്കാന്‍ പറ്റുന്ന തരത്തില്‍ ടീമിനെ അഴിച്ചു പണിയാനുള്ള ഒരുക്കത്തിലാണ് റയല്‍ മാനേജ്‌മെന്റ്.