ആറാഴ്ചക്കിടെ അടുത്ത ശസ്ത്രക്രിയ; ഋഷഭ് പന്തിന് 2023 നഷ്ടമാകും
പ്രധാന ലിഗമെന്‍റുകള്‍ക്കെല്ലാം തന്നെ പരിക്കേറ്റതുകൊണ്ട് വരാനിരിക്കുന്ന ആറാഴ്ചക്കുള്ളില്‍ ലിഗമെന്‍റ് സര്‍ജറിക്കാകും താരത്തെ വിധേയമാക്കുക.
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഈ വര്‍ഷം കളിക്കളത്തിലേക്ക് തിരികെയെത്താന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ചികിത്സ തുടരുന്ന പന്തിന് ഇനിയും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ലഭിക്കുന്ന വിവരം. പ്രധാന ലിഗമെന്‍റുകള്‍ക്കെല്ലാം തന്നെ പരിക്കേറ്റതുകൊണ്ട് വരാനിരിക്കുന്ന ആറാഴ്ചക്കുള്ളില്‍ ലിഗമെന്‍റ് സര്‍ജറിക്കാകും താരത്തെ വിധേയമാക്കുക. നിലവിൽ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് താരം ചികിത്സയിലുള്ളത്.
ഡൽഹി-ഹരിദ്വാർ ഹൈവേയിൽ ഡിസംബര്‍ 30ന് പുലർച്ചെ 5.30 ഓടെയാണ് ഋഷഭ് പന്ത് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുടന്നത്. ഡിവൈഡർ റെയിലിംഗിൽ ഇടിച്ച കാർ കത്തിയമരുകയായിരുന്നു.ഡെറാഡൂണിൽ നിന്ന് 90 കിലോമീറ്റർ അകലെ ഹരിദ്വാർ ജില്ലയിലെ നർസനിൽ വെച്ചാണ് അപകടമുണ്ടായത്. ഡൽഹിയിൽ നിന്ന് റൂർക്കിയിലെ വീട്ടിലേക്ക് വരികയായിരുന്നു പന്ത്. കാർ കത്തുന്നതിന്റെ ശബ്ദം കേട്ടാണ് സമീപത്തെ ഗ്രാമീണരും ലോക്കൽ പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിന്ന് ഡെറാഡൂണിലെ പ്രധാന ആശുപത്രിയിലേക്ക് താരത്തെ റഫർ ചെയ്തും. റൂർക്കിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള വിദഗ്ധ ചികിത്സയ്ക്കായി ഋഷഭിനെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി.
വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റോഡിലെ മൂടൽമഞ്ഞ് കാരണമാണ് അപകടമുണ്ടായതെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ റോഡിൽ മൂടൽമഞ്ഞ് ഇല്ലായിരുന്നെന്നും അതിനാൽ റോഡിലെ കാഴ്ചകൾ വാഹനമോടിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ സാധ്യതയില്ലെന്നും പിന്നീട പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയ
അപകടത്തിൽ ഋഷഭ് പന്തിന്‍റെ ഇടത് പുരികത്തിൽ മുറിവുണ്ട്, വലതു കാൽമുട്ടിലെ ലിഗ്മെന്‍റ് ഇളകുകയും വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവയ്ക്കെല്ലാം പരിക്കേറ്റിട്ടുണ്ട്. തീപ്പിടിത്തത്തില്‍ പുറംഭാഗത്ത് തോലുരിഞ്ഞുള്ള പരിക്കുമുണ്ട്.