അല്‍ നസ്റില്‍ റോണോയുടെ അരങ്ങേറ്റം ഇന്ന്

സൗദി പ്രോ ലീഗിൽ ഇത്തിഫാക് എഫ്.സിക്കെതിരായ പോരാട്ടത്തില്‍ റോണോ ഇന്ന് കളത്തിലിറങ്ങും

Update: 2023-01-22 14:51 GMT
Advertising

അല്‍ നസ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ  അരങ്ങേറ്റം ഇന്ന്. സൗദി പ്രോ ലീഗിൽ ഇത്തിഫാക് എഫ്.സിക്കെതിരായ പോരാട്ടത്തില്‍ റോണോ ഇന്ന്  കളത്തിലിറങ്ങും. രാത്രി 11 മണിക്ക്  കിങ് സൗദ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലാണ് മത്സരം. നേരത്തേ റിയാദ് സീസണ്‍ കപ്പില്‍ റിയാദ് ഇലവന് വേണ്ടി പി.എസ്.ജിക്കെതിരെ താരം കളത്തിലിറങ്ങിയിരുന്നു. സൗദി പ്രൊ ലീഗില്‍ 30 പോയിന്‍റുമായി അല്‍ നസ്‍ര്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍. 31 പോയിന്‍റുള്ള അല്‍ ഇത്തിഹാദാണ് ഒന്നാം സ്ഥാനത്ത്. ഇന്ന് ജയിച്ചാല്‍ അല്‍ നസ്‍റിന് ഒന്നാം സ്ഥാനത്തെത്താം. 

ക്ലബ്ബ് ഫുട്ബോൾ ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ-നസ്ർ ഈ സീസണില്‍ സ്വന്തമാക്കിയത്. സൗദിയിലേക്ക് കൂടുമാറിയതിന് ശേഷം പി.എസ്.ജി ക്കെതിരെ റിയാദ് ഇലവനായി ബൂട്ടണിഞ്ഞ റോണോ ഇരട്ട ഗോളുകളുമായി സൗദിയില്‍ തന്‍റെ വരവറിയിച്ചിരുന്നു.

200 മില്യൻ ഡോളർ(ഏകദേശം 1,950 കോടി രൂപ) ആണ് റോണോക്ക് ക്ലബ് നൽകാനിരിക്കുന്ന വാർഷിക പ്രതിഫലം. മാഞ്ചസ്റ്റർ വിടുമ്പോൾ 100 മില്യൻ ഡോളറായിരുന്നു ക്രിസ്റ്റിയാനോയുടെ പ്രതിഫലം. ഒറ്റയടിക്കാണ് പ്രതിഫലത്തിൽ ഇരട്ടിയോളം കുതിപ്പുണ്ടായത്. പി.എസ്.ജി താരം കിലിയൻ എംബാപ്പെയാണ് ക്രിസ്റ്റ്യാനോയ്ക്കു പിറകിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരം. 128 മില്യൻ ഡോളറാണ് താരത്തിനു ലഭിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ലയണൽ മെസിയുടെ പ്രതിഫലം 120 മില്യണ്‍ ഡോളറാണ്.

രണ്ടര വർഷത്തേക്കുള്ള കരാറിലാണ് ക്രിസ്റ്റ്യാനോ അൽ-നസ്ർ ക്ലബുമായി ഒപ്പിട്ടിരിക്കുന്നത്. 2025 വരെ ക്രസ്റ്റ്യാനോ സൗദിക്കായി കളിക്കേണ്ടി വരും. പരസ്യ വരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1,950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് കരാർ.



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News