ഫോര്‍മുല 1നേക്കാള്‍ വേഗം; സ്മാഷ് വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് സാത്വിക്

ഒരു പതിറ്റാണ്ട് പഴക്കമുള്ള റെക്കോർഡാണ് തകർത്തത്.

Update: 2023-07-19 06:47 GMT

Satwiksairaj Rankireddy

Advertising

ഡല്‍ഹി: ഏറ്റവും വേഗമേറിയ ഷോട്ട് എന്ന ഗിന്നസ് ലോക റെക്കോർഡ് തകർത്ത് ഇന്ത്യൻ ബാഡ്‌മിന്റൺ താരം സാത്വിക് സായ്‍രാജ് രങ്കിറെഡ്ഡി. ഒരു പതിറ്റാണ്ട് പഴക്കമുള്ള റെക്കോർഡാണ് തകർത്തത്.

കൊറിയ ഓപ്പണിനിടെ മണിക്കൂറില്‍ 565 കിലോമീറ്റർ വേഗതയുള്ള സ്മാഷിലൂടെയാണ് സാത്വിക് പുതിയ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചത്. മലേഷ്യൻ താരം ടാൻ ബൂൺ ഹിയോങ്ങിന്റെ റെക്കോര്‍ഡാണ് സാത്വിക് തിരുത്തിയത്. 2013 മെയ് മാസത്തിൽ 493 കി.മീ/മണിക്കൂർ എന്ന വേഗതയാണ് ഹിയോങ് കണ്ടെത്തിയത്. സാത്വികിന്‍റെ സ്മാഷ് ബാഡ്മിന്റൺ മേഖലയില്‍ ഒരു പുതിയ യുഗം അടയാളപ്പെടുത്തുന്നു.

രസകരമെന്നു പറയട്ടെ ഒരു ഫോർമുല 1 കാറിന്‍റെ ഉയര്‍ന്ന വേഗമായ 372.6 കി.മീ/മണിക്കൂറിനേക്കാള്‍ കൂടിയതായിരുന്നു സാത്വിക്കിന്റെ സ്‌മാഷിന്‍റെ വേഗം. സാത്വികിന്‍റെ നേട്ടം ഇന്ത്യയുടെ അഭിമാനമുയര്‍ത്തി. വരാനിരിക്കുന്ന കളിക്കാര്‍ക്ക് കൂറ്റന്‍ വെല്ലുവിളിയായി ആ സ്മാഷ് മാറിയിരിക്കുകയാണ്.

സ്പോര്‍ട്സിലെ വേഗം

ഏറ്റവും വേഗതയുള്ള ബാഡ്മിന്റൺ സ്മാഷ്- 565 കി.മീ/മണിക്കൂര്‍

എഫ്1 കാറിന്റെ വേഗത: 397.483 കി.മീ/മണിക്കൂര്‍

ഏറ്റവും വേഗതയുള്ള ഗോൾഫ് ഡ്രൈവ്: 349.38 കി.മീ/മണിക്കൂര്‍

ഏറ്റവും വേഗതയുള്ള ടെന്നീസ് സെർവ്: 263 കി.മീ/മണിക്കൂര്‍

ഏറ്റവും വേഗതയുള്ള ഐസ് ഹോക്കി ഷോട്ട്: 177.5 കി.മീ/മണിക്കൂര്‍

ഏറ്റവും വേഗതയുള്ള ബേസ്ബോൾ പിച്ച്: 170.3 കി.മീ/മണിക്കൂര്‍

ഏറ്റവും വേഗതയുള്ള ഫുട്ബോൾ ഷോട്ട്: 129 കി.മീ/മണിക്കൂര്‍

ഏറ്റവും വേഗതയുള്ള ടേബിൾ ടെന്നീസ് സ്മാഷ്: 116 കി.മീ/മണിക്കൂര്‍

Summary- Indian badminton player Satwiksairaj Rankireddy, popularly known as Satwik, smashed the Guinness World Record for the fastest hit by a male player in the sport during the Korea Open, where Satwik recorded a mind-boggling speed of 565 km/h with his smash

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News