ടോക്യോ ഒളിംപിക്സിലെ നാലാം സ്ഥാനക്കാര്‍ക്ക് ആള്‍ട്രോസ് സമ്മാനമായി നല്‍കുമെന്ന് ടാറ്റാ

Update: 2021-08-15 10:15 GMT
Editor : Roshin | By : Web Desk
Advertising

ടോക്യോ ഒളിംപിക്​സിൽ നേരിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്​ടമായ കായിക താരങ്ങൾക്ക്​ 'ആൾട്രോസ്' കാർ​ സമ്മാനമായി നല്‍കുമെന്ന് ടാറ്റാ മോട്ടോഴ്സ്​. നാലാം സ്​ഥാനം ലഭിച്ചവർക്കാണ്​ കാർ ലഭിക്കുക. അവരുടെ പ്രകടന മികവിനുള്ള അംഗീകാരത്തിന്​ പ്രീമിയം ഹാച്ച്​ബാക്കായ ആ​ൾട്രോസ്​ ഹൈ സ്​​ട്രീറ്റ്​ ഗോൾഡ്​ കളർ മോഡലാകും ലഭിക്കുക.

ഗോൾഫ്​ താരം അതിഥി അശോക്​, ഗുസ്​തി താരം ബജ്​രങ്​ പുനിയ തുടങ്ങിയവരാണ്​ വ്യക്തിഗത ഇനത്തിൽ നാലാം സ്ഥാനത്തെത്തിയവർ. വനിത ഹോക്കി ടീമും നാലാം സ്ഥാനത്തെത്തിയിരുന്നു. ഗ്രേറ്റ്​ ബ്രിട്ടനോട്​ 3-4നോടായിരുന്നു വനിത ടീമിന്‍റെ പരാജയം. 2024ലെ പാരീസ്​ ഒളിംപിക്​സിന്​ തയാറെടുക്കുന്ന താരങ്ങൾക്ക്​ പ്രചോദമാകുന്നതിനാണ്​ ഈ പ്രഖ്യാപനമെന്ന്​ കമ്പനി പറഞ്ഞു.

'ടോക്യോ ഒളിംപിക്​സിൽ വെങ്കലം നഷ്​ടപ്പെട്ട എല്ലാ ഇന്ത്യൻ കായിക താരങ്ങൾക്കും നന്ദി സൂചകമായി ആൾട്രോസ്​ -ഗോൾഡ്​ സ്റ്റാൻഡേർഡ്​ സമ്മാനിക്കുന്നതിൽ സന്തോഷമുണ്ട്​. അവർക്ക്​ ഒരു മെഡൽ ലഭിച്ചില്ലായിരിക്കാം. എന്നാൽ ലക്ഷക്കണക്കിന്​ ഹൃദയങ്ങൾ കവരാനും കോടിക്കണക്കിന്​ പേർക്ക്​ പ്രചോദനമാകാനും കഴിഞ്ഞു' -ടാ​റ്റാ മോ​ട്ടോഴ്​സ്​ ട്വീറ്റ്​ ചെയ്​തു.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News