ഡയമണ്ട് ലീഗ് ചാമ്പ്യന്‍ഷിപ്പിന് നാളെ ദോഹയില്‍ തുടക്കം

ടോക്യോ ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ ജേതാവ് ആന്ദ്രെ ഡി ഗ്രാസും, വെങ്കലം നേടിയ നോഹ്‍ലെയെല്‍സും മാറ്റുരയ്ക്കുന്ന 200 മീറ്ററാണ് ഗ്ലാമര്‍ പോരാട്ടം

Update: 2022-05-12 17:08 GMT
Advertising

ടോക്യോ ഒളിമ്പിക്സിന് ശേഷം വീണ്ടും ട്രാക്കുണരുന്നു. ഡയമണ്ട് ലീഗ് ചാമ്പ്യന്‍ഷിപ്പിന് നാളെ ദോഹയില്‍ തുടക്കം. വിവിധ വിഭാഗങ്ങളിലായി ലോകത്തെ നിലവിലെ ചാന്പ്യന്മാര്‍ ട്രാക്കിലിറങ്ങും.

ടോക്യോ ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ ജേതാവ് ആന്ദ്രെ ഡി ഗ്രാസും, വെങ്കലം നേടിയ നോഹ്‍ലെയെല്‍സും മാറ്റുരയ്ക്കുന്ന 200 മീറ്ററാണ് ഗ്ലാമര്‍ പോരാട്ടം. വനിതകളുടെ 200 മീറ്ററിലും കടുത്ത മത്സരം നടക്കും, ലോകചാന്പ്യന്‍ ഡിന ആഷര്‍ സ്മിത്ത്, ക്രിസ്റ്റിന എംബാമ, ഗബ്രിയേല്‍ തോമസ് എന്നിവര്‍ പുതിയ വേഗം തേടി ട്രാക്കിലുണ്ടാകും. പുരുഷ വിഭാഗം ഹൈജംപും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ടോക്യോ ഒളിന്പിക്സില്‍ സ്വര്‍ണം പങ്കുവെച്ച ഖത്തറിന്റെ മുഅതസ് ബര്‍ഷിമും ഇറ്റലിയുടെ ജിയാന്‍ മാര്‍കോ ടാംബേരിയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നു. ഇത്തവണ സ്വര്‍ണം പങ്കുവെക്കില്ലെന്നാണ് ബര്‍ഷിം കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്, ഇന്ത്യയുടെ ഒളിന്പിക് ചാന്പ്യന്‍ നീരജ് ചോപ്ര മത്സരിക്കാനെത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്.

എന്നാല്‍ ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം നീരജ് ദോഹയില്‍ മത്സരിക്കുന്നില്ല. പുരുഷ വിഭാഗത്തില്‍ എട്ടും വനിതാ വിഭാഗത്തില്‍ നാലും ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ഖത്തര്‍ സമയം വൈകിട്ട് 6.10 നാണ് മത്സരങ്ങള്‍ തുടങ്ങുന്നത്

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News