''സൂര്യയെ കാണുമ്പോള്‍ സാക്ഷാല്‍ റിച്ചാര്‍ഡ്സിനെ ഓര്‍മ വരുന്നു...''

വിമര്‍ശകര്‍ പോലും സൂര്യയുടെ പ്രകടനം കണ്ട് കൈയ്യടിച്ച് ആരാധകരാകുന്ന കാഴ്ചക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയാകുന്നത്...

Update: 2023-01-14 12:22 GMT

സൂര്യകുമാര്‍ യാദവ്

Advertising

ബാറ്റ് കൊണ്ട് സ്ഫോടനം തീര്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവിന് ഓരോ മത്സരം കഴിയുംതോറും ആരാധകരുടെ എണ്ണവും കൂടി വരികയാണ്. വിമര്‍ശകര്‍ പോലും സൂര്യയുടെ പ്രകടനം കണ്ട് കൈയ്യടിച്ച് ആരാധകരാകുന്ന കാഴ്ചക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയാകുന്നത്. ഇപ്പോഴിതാ സൂര്യയുടെ മാസ്മരിക് ഹിറ്റിങ് കണ്ട് മുന്‍ ഓസ്ട്രേലിയന്‍ താരം വരെ അഭിനന്ദനം കൊണ്ട് മൂടുകയാണ് അദ്ദേഹത്തെ. സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനം കാണുമ്പോള്‍ സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സിനെയാണ് ഓര്‍മ വരുന്നതെന്നായിരുന്നു താരത്തെക്കുറിച്ച് ടോം മൂഡി പറഞ്ഞത്

ഓസീസിന്‍റെ മുന്‍ ക്രിക്കറ്ററും നിരവധി അന്താരാഷ്ട്ര ടീമുകളുടെ പരിശീലകന്‍ കൂടിയായിരുന്ന താരവുമാണ് ടോം മൂഡി. അദ്ദേഹം നിലവില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ കൂടിയാണ്. അരങ്ങേറി ചുരുങ്ങിയ കാലം കൊണ്ട് സൂര്യകുമാർ യാദവ് ടി20യിൽ നടത്തുന്ന അത്ഭുത പ്രകടനങ്ങൾ താരത്തെ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ക്രിക്കറ്റില്‍ ഇത്ര വലിയ ഇമ്പാക്ട് സൃഷ്ടിച്ച സൂര്യക്ക് അതുകൊണ്ട് തന്നെ ദിനംപ്രതി ആരാധകരും കൂടിവരികയാണ്. 31-ാം വയസിലാണ് സൂര്യ ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിക്കുന്നത്.

ആരെയും കൂസാത്ത സൂര്യകുമാറിന്‍റെ ബാറ്റിങ് ശൈലി കാണുമ്പോള്‍ മുന്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിനെയാണ് ഓര്‍മ വരുന്നതെന്നായിരുന്നു ടോം മൂഡിയുടെ പ്രശംസ. ''സൂര്യകുമാര്‍. സൂര്യകുമാർ യാദവ് കളിക്കുന്ന രീതി കാണുന്നത് തന്നെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഞാനൊക്കെ എന്‍റെ ചെറുപ്പകാലത്ത് സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സിന്‍റെ മിന്നല്‍ പ്രകടനങ്ങൾ കണ്ട് ആസ്വദിക്കുന്നതുപോലെയാണ് സൂര്യയുടെ ബാറ്റിങ് വിരുന്ന് ഇപ്പോള്‍ ആസ്വദിക്കുന്നത്, റിച്ചാര്‍ഡ്സിനെപ്പോലെ ഒറ്റക്കൊരു കളിയുടെ മുഴുവന്‍ നിയന്ത്രണങ്ങളും ഏറ്റെടുക്കുന്ന താരമായി മാറുകയാണ് സൂര്യകുമാറും...''. ടോൺ മൂഡി പറഞ്ഞു

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News