ടോക്യോ ഒളിമ്പിക്‌സിന് കാണികളെ അനുവദിക്കില്ല
കോവിഡിന്റെ ഡെല്‍റ്റ വകഭേദം ടോക്യോയില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു.
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ടോക്യോ ഒളിമ്പിക്‌സിന് കാണികളെ അനുവദിക്കില്ലെന്ന് സംഘാടക സമിതി. ടോക്യോയിലെ വേദികളില്‍ കാണികളെ അനുവദിക്കേണ്ടെന്ന് ഞങ്ങള്‍ ഒരു കരാറിലെത്തിയിരിക്കുന്നു-ജപ്പാന്‍ ഒളിമ്പിക്‌സ് മന്ത്രി തമായോ മരുകാവ പറഞ്ഞു.
ഒളിമ്പിക്‌സ് മത്സരങ്ങളില്‍ ഭൂരഭാഗവും അടച്ചിട്ട വേദികളിലായിരിക്കും നടക്കുക. ജപ്പാന്‍ ഗവണ്‍മെന്റ് പ്രതിനിധികള്‍, ഒളിമ്പിക്‌സ് സംഘാടകര്‍, പാരാലമ്പിക്‌സ് പ്രതിനിധികള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് കാണികളെ അനുവദിക്കേണ്ട എന്ന തീരുമാനത്തിലെത്തിയത്.
നിയന്ത്രിത രീതിയില്‍ ഒളിമ്പിക് നടത്തേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് ടോക്യോ 2020 പ്രസിഡന്റ് സീക്കോ ഹഷിമോട്ടോ പറഞ്ഞു. നിലവില്‍ ടിക്കറ്റ് വാങ്ങിയവരോട് ക്ഷമചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ ഡെല്‍റ്റ വകഭേദം ടോക്യോയില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു.