സര്‍വം കോഹ്‍ലി മയം; ട്വിറ്ററില്‍ നിറഞ്ഞ് 'കിങ് കോഹ്‍ലി'

Update: 2022-04-30 12:38 GMT
Advertising

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കോഹ്‌ലി വീണ്ടും ഫോമിലേക്കെത്തിയത് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ

. താരത്തിന്‍റെ 43 ആം അര്‍ധസെഞ്ച്വറി ഏറ്റെടുത്ത് ആരാധകരും മുന്‍‌ താരങ്ങളും എത്തിയതോടെ ട്വിറ്ററില്‍ വിരാട് കോഹ്‍ലി എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങായി.

കോഹ്‍ലിയുടെ ബാറ്റിങ് മികവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ 170 റണ്‍സെടുത്തു. സ്‌കോർ 11 എത്തിനിൽക്കെ ക്യാപ്റ്റൻ ഡുപ്ലസിയുടെ വിക്കറ്റ് നഷ്ടപ്പെട്ട് ടീം തകര്‍ച്ച നേരിടുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് കോഹ്‍ലി സെൻസിബിൾ ഇന്നിങ്സുമായി ടീമിനെ നയിച്ചത്. 53 പന്തില്‍ ആറ് ബൌണ്ടറിയും ഒരു സിക്സറുമുള്‍പ്പടെ 58 റണ്‍സാണ് കോഹ്‍ലി നേടിയത്.

അര്‍ധ സെഞ്ച്വറി നേടിയ കോഹ്‍ലിയെ കളിക്കളത്തില്‍ വെച്ച് തന്നെ അഭിനന്ദിച്ച് ഗുജറാത്ത് ബൗളര്‍ മുഹമ്മദ് ഷമിയെത്തിയതും ആരാധകരുടെ മനം നിറച്ചു. ഫോമിലേക്ക് തിരിച്ചെത്തി കോഹ്‌ലിയെ വിക്കറ്റിന് മുന്നിൽ കുരുക്കിയതും മുഹമ്മദ് ഷമി തന്നെയാണ്.

കോഹ്‍ലിയെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങും വസീം ജാഫറുമടക്കമുള്ളവര്‍ രംഗത്തെത്തി.

ഐപിഎല്ലിലെ ഈ സീസണിലെ 9 മത്സരങ്ങളിൽ നിന്ന് 128 റൺസായിരുന്നു ഇതുവരെ കോഹ്‌ലിയുടെ സമ്പാദ്യം. ആദ്യ മത്സരത്തിലെയും നാലാം മത്സരത്തിലെയും പ്രകടനം മാറ്റി നിൽത്തിയാൽ സീസണിൽ മോശം പ്രകടനമാണ് കോഹ്‌ലി കാഴ്ച്ചവെച്ചത്. കളിച്ച 10 മത്സരങ്ങളിലെ രണ്ട് മത്സരങ്ങളില്‍ തുടർച്ചയായി പൂജ്യത്തിന് പുറത്തായതും താരത്തിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News