234 ബോൾ 333 റൺസ് ; അതിശയിപ്പിച്ച് കോഹ്ലി ഗിൽ സാമ്യതകൾ
ഏറെ കൗതുകം നിറഞ്ഞ ഈ സാമ്യതകൾ ആരാധകർക്കിടയിൽ പെട്ടെന്ന് തന്നെ ചർച്ചയായി
ഐ.പി.എല്ലിൽ മികച്ച ഫോമിലാണ് ഇന്ത്യൻ ബാറ്റർമാരായ വിരാട് കോഹ്ലിയും ശുഭ്മാൻ ഗില്ലും. സീസണിന്റെ തുടക്കം മുതൽ തന്നെ താളം കണ്ടെത്തിയ ഇരുവരും തങ്ങളുടെ ടീമുകൾക്കായി മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റൻസും ഈ സീസണിൽ എട്ട് മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ ഗില്ലിന്റേയം കോഹ്ലിയുടേയും പ്രകടനങ്ങൾ തമ്മിലുള്ള അവിശ്വസനീയമായ ചില സാമ്യതകൾ ചർച്ചയാക്കിയിരിക്കുകയാണിപ്പോൾ ആരാധകർ.
കോഹ്ലിയും ഗില്ലും എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ സ്കോര്‍ ചെയ്തത് 334 റൺസ് വീതം. രണ്ട് താരങ്ങളും നേരിട്ടത് 234 പന്തുകൾ. രണ്ട് താരങ്ങളും പൂജ്യത്തിന് പുറത്തായത് ഓരോ തവണ. ഇരുവരുടേയും സ്‌ട്രൈക്ക് റൈറ്റ് 142.30. ഏറെ കൗതുകം നിറഞ്ഞ ഈ സാമ്യതകൾ ആരാധകർക്കിടയിൽ പെട്ടെന്ന് തന്നെ ചർച്ചയായി.
എന്നാൽ ബാറ്റിങ് ശരാശരിയിൽ ഗില്ലിനേക്കാൾ മുമ്പിൽ കോഹ്ലിയാണ്. കോഹ്ലിക്ക് 47.57 ആണ് ശരാശരിയെങ്കിൽ ഗില്ലിന്റേത് 41.63 ആണ്. സീസണിൽ കോഹ്‍ലി അഞ്ച് അർധ സെഞ്ച്വറികള്‍ കണ്ടെത്തിയപ്പോൾ ഗിൽ മൂന്ന് തവണ 50 കടന്നു.
എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ഗുജറാത്ത് ആറ് വിജയങ്ങളോടെ 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ബാംഗ്ലൂരാവട്ടെ നാല് ജയവും നാല് തോൽവിയുമായി എട്ട് പോയിന്റോടെ അഞ്ചാം സ്ഥാനത്തും.