'എന്ത് മാതൃകയാണ് കോഹ്‌ലി നൽകുന്നത്' : ഡിആർഎസ് വിവാദത്തിൽ വിമർശനവുമായി ഗംഭീർ
ഇത്തരത്തിൽ പെരുമാറുന്ന ഒരു ക്യാപ്റ്റനും ടീമും വളർന്നുവരുന്ന യുവതലമുറയ്ക്ക് എന്ത് മാതൃകയാണ് നൽകുന്നതെന്ന് ഗംഭീര്‍ ചോദിച്ചു.
കേപ്ടൗണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനം ഡീന്‍ എല്‍ഗറിന്റെ ഡിആര്‍എസിന് പിന്നാലെ നായകന്‍ വിരാട് കോഹ്‌ലി പ്രതികരിച്ച വിധത്തില്‍ വിമര്‍ശനം ശക്തമാവുന്നു. . പക്വതയില്ലാത്ത പെരുമാറ്റമാണ് കോഹ് ലിയില്‍ നിന്നുണ്ടായത് എന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ പറഞ്ഞു. ഇത്തരത്തിൽ പെരുമാറുന്ന ഒരു ക്യാപ്റ്റനും ടീമും വളർന്നുവരുന്ന യുവതലമുറയ്ക്ക് എന്ത് മാതൃകയാണ് നൽകുന്നതെന്ന് ഗംഭീര്‍ ചോദിച്ചു.
കേപ് ടൗൺ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമാണ് എൽഗാറിനെതിരായ ഔട്ട് തീരുമാനം ഡിആർഎസിലൂടെ തിരുത്തിയതിന്റെ പേരിൽ ഇന്ത്യൻ താരങ്ങൾ പരസ്യമായി പ്രതികരിച്ചത്. എൽഗാറിന്റെ ഔട്ട് ഡിആർഎസിലൂടെ തീരുത്തപ്പെട്ടതിൽ കൃത്രിമമുണ്ടെന്ന ഗുരുതരമായ ആക്ഷേപമാണ് രാഹുലും ഇന്ത്യൻ നായകൻ വിരാട് കോലിയും പന്തെറിഞ്ഞ രവിചന്ദ്രൻ അശ്വിനും ഉൾപ്പെടെ പങ്കുവച്ചത്. സംഭവം വലിയ തോതിൽ വിവാദമാകുകയും ചെയ്തു.
'ടെസ്റ്റിന്റെ ഫലം എന്തുമാകട്ടെ. ഒരു ടെസ്റ്റ് ക്യാപ്റ്റനില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് അതല്ല. ഈ വിഷയത്തില്‍ രാഹുല്‍ ദ്രാവിഡ് കോഹ് ലിയോട് സംസാരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. ദ്രാവിഡിനെ പോലൊരു ക്യാപ്റ്റന്‍ ഒരിക്കലും ഈ വിധം പെരുമാറില്ല, ഗംഭീര്‍ പറഞ്ഞു. പതിവുപോലെ നിരാശയോടെ ഗ്രൗണ്ടിൽ ആഞ്ഞുതൊഴിച്ച കോഹ്‌ലി നേരെ മൈക്ക് സ്റ്റംപിന് അടുത്തുചെന്ന് ബ്രോഡ്കാസ്റ്റർമാരോടായി പറഞ്ഞ വാക്കുകളാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. ഇന്ത്യൻ ടീമിന്റെ ഉപനായകൻ കൂടിയായ കെ.എൽ. രാഹുൽ, 'ഞങ്ങൾ 11 പേർക്കെതിരെ ഈ രാജ്യം മുഴുവൻ കളിക്കുകയാണല്ലോ' എന്നാണ് പ്രതികരിച്ചത്.
കേപ്ടൗൺ ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിലെ വിധി തന്നെയായിരുന്നു ഇന്ത്യയെ അവസാന ടെസ്റ്റിലും തേടിയെത്തിയത്. വെല്ലുവിളി ഉയര്‍ത്താതെ തന്നെ ടീം ഇന്ത്യ കീഴടങ്ങി. ജൊഹാനസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയ ഇന്ത്യ കേപ്ടൗണിലും പരാജയ പരമ്പര ആവര്‍ത്തിക്കുകയായിരുന്നു.