ഫ്രഞ്ച് ആരാധകർ മെസ്സിയെ എങ്ങനെ സ്വീകരിക്കും? പി.എസ്.ജി കോച്ചിന്‍റെ മറുപടി ഇങ്ങനെ

ലയണല്‍ മെസ്സി നാളെ പി.എസ്.ജിക്കൊപ്പം ചേരും

Update: 2023-01-02 13:17 GMT
Advertising

പാരീസ്: ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബ് മത്സരങ്ങള്‍ക്കായി ഫ്രാന്‍സില്‍ തിരിച്ചെത്തിയിട്ടില്ല. ഫ്രഞ്ച് ആരാധകര്‍ മെസ്സിയെ എങ്ങനെ വരവേല്‍ക്കും എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. മൂന്നരപ്പതിറ്റാണ്ടുകള്‍ക്ക് ശേഷം ഫ്രാന്‍സിനെ തകര്‍ത്താണ് അര്‍ജന്‍റീന ഫുട്ബോളിന്‍‌റെ വിശ്വകിരീടത്തില്‍ മുത്തമിട്ടത്. ഇപ്പോഴിതാ മെസ്സിയെ ഫ്രഞ്ച് ആരാധകര്‍ എങ്ങനെ സ്വീകരിക്കും എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പി.എസ്.ജി മാനേജര്‍ ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍

''തീര്‍ച്ചയായും മെസ്സിക്ക് ഞങ്ങള്‍‌ മികച്ച സ്വീകരണമാണ് ഒരുക്കാന്‍ പോകുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ട്രോഫിയാണ് അദ്ദേഹം കരസ്ഥമാക്കിയിരിക്കുന്നത്. അതിനൊക്കെ പുറമെ സീസണില്‍ പി.എസ്.ജിക്കായി മെസ്സിയുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ജനുവരി മൂന്നിന് മെസ്സി ടീമിനൊപ്പം ചേരും''- ഗാള്‍ട്ടിയര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മെസ്സിയും നെയ്മറുമില്ലാതെ ഇറങ്ങിയ പി.എസ്.ജി ഫ്രഞ്ച് ലീഗില്‍ ലെന്‍സിനോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജി യുടെ പരാജയം. 

ലുസൈൽ സ്‌റ്റേഡിയത്തിൽ 90 മിനിറ്റിലും എക്‌സ്ട്രാ ടൈമിലും കണ്ട ത്രസിപ്പിക്കുന്ന കാഴ്ചകൾക്ക് ശേഷമാണ് ലയണൽ മെസ്സിയും സംഘവും ലോക ജേതാക്കളുടെ സിംഹാസനത്തിലേക്ക് നടന്നുകയറിയത്. മുഴുവന്‍ സമയത്ത് 3-3 ന്  സമനിലയിലായിരുന്നു മത്സരം.പെനാല്‍ട്ടി ഷൂട്ടൌട്ടില്‍ എമിലിയാനോ മാര്‍ട്ടിനസ് എന്ന അതികായന് മുന്നില്‍  ഫ്രഞ്ച് പട തകര്‍ന്നടിയുകയായിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News