സൂപ്പര്‍ താരത്തിന് പരിക്ക്; ലാസ്റ്റ് മിനുട്ട് കോളില്‍ 19കാരന്‍ സ്പാനിഷ് ടീമില്‍

ഗയാക്ക് പകരം ബാഴ്‌സലോണയുടെ യുവതാരം അലെസാന്ദ്രോ ബാൾഡെയെ സ്‌പെയിനിന്‍ ലോകകപ്പ് ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

Update: 2022-11-19 13:05 GMT
Advertising

ഈ ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ടീമുകളിലൊന്നായ സ്‌പെയിനിന് ലോകകപ്പ് കിക്കോഫിന് മുമ്പേ ഇരുട്ടടി. വലൻസിയയുടെ ലെഫ്റ്റ് ബാക്ക് ഹോസെ ഗയാ സ്പാനിഷ് ടീമില്‍ നിന്ന് പുറത്തായി. ടൂര്‍ണമെന്‍റ് തുടങ്ങുന്നതിന് മുമ്പ് തന്നെ പരിക്കേറ്റ താരം ഉടന്‍ നാട്ടിലേക്ക് മടങ്ങും. വലത്തെ കാല്‍ക്കുഴയ്ക്കാണ് ഹോസെ ഗയായുടെ പരിക്ക്. ഗയാക്ക് പകരം ബാഴ്‌സലോണയുടെ യുവതാരം അലെസാന്ദ്രോ ബാൾഡെയെ സ്‌പെയിനിന്‍ ലോകകപ്പ് ടീമിലേക്ക് വിളിച്ചിട്ടുണ്ട്.



ജോര്‍ദാനെതിരായ സന്നാഹമത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെയാണ് ഗയക്ക് കാല്‍ക്കുഴയ്ക്ക് പരിക്കേല്‍ക്കുന്നത്. മത്സരത്തില്‍ സ്‌പെയിന്‍ 3-1ന് വിജയിച്ചിരുന്നു. ഹോസെ ഗയായുടെ പരിക്ക് ലോകകപ്പ് ഫുട്ബോള്‍ ക്യാമ്പ് തുടങ്ങിയ ശേഷം ടീമിന് നേരിട്ട ഏറ്റവും വലിയ ആഘാതമാണെന്ന് പരിശീലകന്‍ ലൂയിസ് എന്‍‌റിക്വെ പ്രതികരിച്ചു. വലന്‍സിയ ലെഫ്റ്റ് ബാക്കായ ഗയാ ഉടന്‍ സ്‌പെയിനിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അലെസാന്ദ്രോ ബാൾഡെയെ ഗയാക്ക് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാഴ്സോലണ താരമായ 19കാരന്‍ ബാൾഡെ ഉടൻ സ്പെയിനൊപ്പം ചേരും. നവംബര്‍ 23നാണ് സ്പെയിന്‍റെ ലോകകപ്പിലെ ആദ്യ മത്സരം. ഗ്രൂപ്പ് ഇയില്‍ കോസ്റ്റോറിക്കയാണ് സ്പാനിഷ് ടീമിന്‍റെ ആദ്യ എതിരാളികള്‍. 27ന് ജര്‍മനിയുമായും ഡിസംബര്‍ ഒന്നിന് ജപ്പാനുമായുമാണ് സ്പെയിനിന്‍റെ മറ്റ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News