നാലാം ജയം തേടി കിവീസ്; അഫ്ഗാന്‍ വഴിമുടക്കുമോ?

ഇന്ന് വിജയിച്ചാൽ ന്യൂസിലാൻഡിന് പോയിൻ്റ് പട്ടികയിൽ ഒന്നാമത് എത്താം

Update: 2023-10-18 02:00 GMT
Advertising

 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ന്യൂസിലൻഡ് അഫ്ഗാനിസ്ഥാനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിത്തിലാണ് മത്സരം. ഇന്ന് വിജയിച്ചാൽ ന്യൂസിലാൻഡിന് പോയിൻ്റ് പട്ടികയിൽ ഒന്നാമത് എത്താം. തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് ന്യൂസിലൻഡ് ഇന്നിറങ്ങുക.

ടൂർണമെൻ്റിൽ ഇതുവരെ കാര്യമായ വെല്ലുവിളികൾ കിവീസിന് നേരിടേണ്ടി വന്നിട്ടില്ല.ബാറ്റർമാരും ബൗളർമാരും സാഹചര്യത്തിനൊത്ത് ഉയരുന്നത് മത്സരങ്ങൾ അനായാസം കൈപ്പിടിയിൽ ഒതുക്കാൻ ടീമിനെ സഹായിക്കുന്നു.ബാറ്റിങ്ങിൽ ഡെവോണ്‍ കോൺവെയും ഡാരി മിച്ചാലുമെല്ലാം തകർപ്പൻ ഫോമിലാണ്. മിച്ചൽ സാൻ്റ്നർ, മാറ്റ് ഹെൻറി തുടങ്ങിയവർ ബൗളിംഗിലും മികവ് പുലർത്തുന്നു.

നായകൻ കെയിൻ വില്യംസൺ പരിക്ക് പറ്റി പുറത്തിരിക്കുന്നത് മാത്രമാണ് ടീമിൻ്റെ ഏക നിരാശ.ഇംഗ്ലണ്ടിനെ അട്ടിമറിച്ച ആത്മവിശ്വാസവുമായാണ് അഫ്ഗാൻ കിവീസിനെ നേരിടാൻ ഒരുങ്ങുന്നത്.ബാറ്റിങ്ങിൽ റഹ്മനുള്ളാഹ്‌ ഗുർബാസിലാണ് ടീമിൻ്റെ മുഴുവൻ പ്രതീക്ഷകൾ. വെടിക്കെട്ട് തുടക്കം നൽകാൻ മിടുക്കനാണ് ഗുർബാസ്. ആദ്യ വിക്കറ്റ് നഷ്ടമായാൽ പിന്നീട് വരുന്ന മധ്യനിരയുടെ മോശം പ്രകടനമാണ് അഫ്ഗാൻ നേരിടുന്ന വലിയ വെല്ലുവിളി. നായകൻ ഹാഷ്മതുള്ളാഹ് ഷാഹിദി, മുഹമ്മദ് നബി ഉൾപ്പെടെയുള്ളവർ ബാറ്റിങ്ങിൽ കൂടുതൽ ഉത്തരവാദിത്വം പുലർത്തേണ്ടതുണ്ട്.

മത്സരം നടക്കുന്ന ചെന്നൈയിലെ പിച്ച് സ്പിന്നിനെ പിന്തുണയ്ക്കുന്നത് അഫ്ഗാന് കൂടുതൽ സഹായകരമാകും.കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ സ്പിന്നർമാർ ഇന്നും മികച്ച പ്രകടനം പുറത്തെടുത്താൽ ടീമിന് വിജയം പ്രതീക്ഷിക്കാം...

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News