ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ: മഴയിൽ മുങ്ങി ആദ്യദിനം

സതാംപ്ടണിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് കലാശപ്പോരാട്ടത്തിന്റെ ആദ്യദിനത്തില്‍ കനത്ത മഴയെത്തുടർന്ന് ഒരു പന്തുപോലുമെറിയാനായില്ല

Update: 2021-06-18 16:47 GMT
Editor : Shaheer | By : Web Desk
Advertising

ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ആദ്യദിനം മഴയിൽ മുങ്ങി. ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് കലാശപ്പോരാട്ടത്തിന്റെ ആദ്യദിനം കനത്ത മഴയെത്തുടർന്ന് ഒരു പന്തുപോലുമെറിയാനായില്ല. മഴ തുടരുന്ന പശ്ചാത്തലത്തിൽ ആദ്യദിനത്തെ കളി ഉപേക്ഷിക്കാൻ അംപയർമാർ തീരുമാനിച്ചു.

സതാംപ്ടണിലെ ഏജിയസ് ബൗൾ സ്റ്റേഡിയത്തിൽ കഴിഞ്ഞ ഏഴ് ടെസ്റ്റ് മത്സരങ്ങളിൽ ഇതാദ്യമായാണ് ആദ്യദിനം കളി മുടങ്ങുന്നത്. ഇടിമിന്നലോടുകൂടിയ കനത്ത മഴയിൽ ടോസിടാൻ പോലുമായിട്ടില്ല. അതേസമയം, ആറാം ദിവസം റിസർവ് ദിവസമായി പരിഗണിക്കുന്നതിനാൽ നഷ്ടപ്പെട്ട ദിവസവും വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

എന്നാൽ, അടുത്ത ദിവസവും മഴ തുടരുമോ എന്ന ആശങ്കയിലാണ് എല്ലാവരും. മഴ കൂടുതൽ സെഷനുകൾ തട്ടിയെടുത്താൽ സമനില ഉറപ്പാണ്. മത്സരം സമനിലയാകുകയാണെങ്കിൽ ഇരുടീമുകൾക്കുമിടയിൽ കിരീടം പങ്കിട്ടെടുക്കുകയായിരുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News