അബുദബിയില്‍ കൂടുതൽ ഹൈബ്രിഡ് ടാക്‌സികൾ; കാർബൺ അളവ് കുറക്കുക ലക്ഷ്യം
കാർബൺ മാലിന്യം പുറന്തള്ളുന്നതിന്റെ തോത് കുറക്കുന്നതിനായി പ്രകൃതി സൗഹാർദ്ദ ഗതാഗത സംവിധാനത്തിന് ഊന്നല്‍ നൽകാനാണ് അധികൃതരുടെ നീക്കം.
അബുദാബിയിൽ കൂടുതൽ ഹൈബ്രിഡ് ടാക്‌സികൾ ഏർപ്പെടുത്തും. കാർബൺ മാലിന്യം പുറന്തള്ളുന്നതിന്റെ തോത് കുറക്കുന്നതിനായി പ്രകൃതി സൗഹാർദ്ദ ഗതാഗത സംവിധാനത്തിന് ഊന്നല്‍ നൽകാനാണ് അധികൃതരുടെ നീക്കം.
ഈ വർഷം അവസാനത്തോടെ ആയിരത്തോളം ഹൈബ്രിഡ് കാറുകളാവും അബൂദബി നിരത്തിലിറങ്ങുക. ഇലക്ട്രിക്, പെട്രോൾ എൻജിനുകളിൽ പ്രവർത്തിക്കുന്ന കാറുകളായിരിക്കും ഇവ .907 ടൊയോട്ട കാംറി ഹൈബ്രിഡ് കാറുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കുക.
പെട്രോൾ എൻജിനിൽ പ്രവർത്തിക്കുന്ന കാറുകളെക്കാൾ മികച്ച പ്രവർത്തനക്ഷമത ഇലക്‌ട്രോണിക് കാറുകൾക്കുണ്ട്. പോയ വർഷം മുതൽ തവാസലിന്റെ 55 -ഓളം ഇലക്ട്രോണിക് കാറുകൾ പരീക്ഷണാടിസ്ഥാനത്തിൽ അബൂദബിയിൽ സേവനം നടത്തുന്നുണ്ട്. വിവിധ ഏജൻസികളിലായി 6,147 ടാക്സികളാണ് അബുദാബി നിരത്തുകളിൽ സേവനം നടത്തുന്നത്.
ഹൈബ്രിഡ് സംവിധാനത്തിലേക്ക് വരുമ്പോൾ ഇന്ധന ചെലവ് ഗണ്യമായി കുറക്കാൻ സാധിക്കും.