യു.എൻ ഉപദേശക സമിതിയിൽ യു.എ.ഇ മന്ത്രിക്ക് പ്രാതിനിധ്യം
യു.എൻ ഉപദേശക സമിതിയിൽ യു.എ.ഇ മന്ത്രിക്ക് പ്രാതിനിധ്യം .
Update: 2018-07-15 04:48 GMT
യു.എൻ ഉപദേശക സമിതിയിൽ യു.എ.ഇ മന്ത്രിക്ക് പ്രാതിനിധ്യം . ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് ഡിജിറ്റൽ സഹകരണം ലക്ഷ്യമിട്ട് രൂപവത്കരിച്ച ഉന്നത തല ഉപദേശക സമിതിയിലാണ് യു.എ.ഇ കാബിനറ്റ്ഭാവി കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല ഗർഗാവിയെ ഉൾപ്പെടുത്തിയത്. ബിൽആൻറ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സഹ അധ്യക്ഷ മെലിൻഡ ഗേറ്റ്സ്, അലിബാബ ഗ്രൂപ്പ് എക്സിക്യുട്ടിവ് ചെയർമാൻ ജാക്ക് മാ എന്നിവരുടെ അധ്യക്ഷതയിൽ രൂപവത്കരിച്ച 20 സ്വതന്ത്ര വിദഗ്ധരുടെ സമിതിയിലാണ് ഗർഗാവിയെ ഉൾപ്പെടുത്തിയത്. സിവിൽ സൊസൈറ്റി, അക്കാദമിക രംഗം, സാേങ്കതിക മേഖല എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള പ്രമുഖകരാണ് സമിതിയിൽ ഇടം ലഭിച്ച മറ്റുള്ളവർ.