ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇന്ത്യയില്‍ റോഡ് ഷോയുമായി അബൂദബി
ന്യൂഡൽഹിയിൽ ആരംഭിക്കുന്ന റോഡ് ഷോ പിന്നീട് ചെന്നൈയിലേക്കും ബംഗളുരുവിലേക്കും നീങ്ങും
ഇന്ത്യയിൽനിന്ന് കൂടുതൽ വിനോദസഞ്ചാരികളെ അബൂദബിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ അബൂദബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് ഇന്ത്യയിലെ മൂന്ന് നഗരങ്ങളിൽ റോഡ് ഷോ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 17 മുതൽ 21 വരെയാണ്
റോഡ് ഷോ നടക്കുക.
ഇത്തിഹാദ് എയർവേസ്, ജെറ്റ് എയറവേസ്, യാസ് എക്സ്പീരിയൻസസ്, ദൂസിത്താനി, റോയൽ അറേബ്യൻ, എയർ ട്രാവൽ എൻറർപ്രെെസ്, കോഫിടെൽ, എന്നിവയും പങ്കുചേരുന്നുണ്ട്. ന്യൂഡൽഹിയിൽ ആരംഭിക്കുന്ന റോഡ് ഷോ പിന്നീട് ചെന്നൈയിലേക്കും ബംഗളുരുവിലേക്കും നീങ്ങും.
ഒാരോ വർഷവും കൂടുതൽ കൂടുതൽ ഹോട്ടൽ അതിഥികളെ ലഭ്യമാക്കുന്ന ഇന്ത്യ തങ്ങളുശട പ്രധാനപ്പെട്ട വിപണി സ്രോതസ്സാണെന്ന് ഡി.സി.ടി അബൂദബി പ്രമോഷൻസ് ഒാവർസീസ് ഒാഫിസസ് ഡയറക്ടർ മുബാറക് ആൽ നുെഎമി പറഞ്ഞു. 2017ൽ ഇന്ത്യയിൽനിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ അത്ഭുതകരമായ വർധയാണ് ഉണ്ടായത്. ഇൗ വർഷം തുടങ്ങിയതിന് ശേഷവും ഇന്ത്യയിൽനിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പുരോഗതി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ചൈനക്ക് ശേഷം ഇന്ത്യയാണ് അബൂദബിയുടെ ഏറ്റവും വലിയ വിദേശ മാർക്കറ്റ്. കഴിഞ്ഞ വർഷം അബൂദബിയിലെ 162 ഹോട്ടലുകകളിലും ഹോട്ടൽ അപാർട്മെൻറുകളിലുമായി 360,000 ഇന്ത്യക്കാരാണ് താമസിച്ചത്. 2016നെ അപേക്ഷിച്ച് 11 ശതമാനം വർധനവാണ് ഇത്. 2018ൽ ജൂലൈ വരെ 227,000 ഇന്ത്യക്കാർ അബൂദബി സന്ദർശിച്ചിട്ടുണ്ട്. വാർണർ ബ്രോസ് അബൂദബി കൂടി തുറന്നതോടെ യു.എ.ഇ തലസ്ഥാനത്ത് സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനയാണ് പ്രതീക്ഷിക്കുന്നത്.