ഉഭയ കക്ഷി ചര്‍ച്ചകള്‍ക്കായി പാക് പ്രധാനമന്ത്രി യു.എ.ഇയില്‍
ഇംറാൻ ഖാന്റെ സന്ദർശനത്തെ സ്വാഗതം ചെയ്ത ശൈഖ് മുഹമ്മദ് ബിൻ സായിദ് സന്ദർശനം യു.എ.ഇയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിന് വലിയ കരുത്ത് പകരുമെന്ന് പ്രത്യാശ ക്രടിപ്പിച്ചു
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങൾക്കും പരസ്പരം താൽപര്യമുള്ള മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങൾ ചർച്ചയിൽ വിഷയമായി.
പാകിസ്താനും യു.എ.ഇയും തമമിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഇരുനേതാക്കളും ആരാഞ്ഞു. ഇംറാൻ ഖാന്റെ സന്ദർശനത്തെ സ്വാഗതം ചെയ്ത ശൈഖ് മുഹമ്മദ് ബിൻ സായിദ് സന്ദർശനം യു.എ.ഇയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിന് വലിയ കരുത്ത് പകരുമെന്ന് പ്രത്യാശ ക്രടിപ്പിച്ചു. പാകിസ്താൻ പ്രധാനമന്ത്രിയായി ഇൗയിടെ ചുതലയേറ്റ ഇംറാൻ ഖാനെ അദ്ദേഹം അഭിനന്ദിക്കുയും പ്രവർത്തനങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു.
യു.എ.ഇ സന്ദർശിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച ഇംറാൻ ഖാൻ രാജയത്തിന് പുരോഗതിയും സമൃദ്ധിയും നേർന്നു. യു.എ.ഇയുമായുള്ള സുഹൃദ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ പാകിസ്താനുള്ള താൽപര്യം അദ്ദേഹം ഉൗന്നിപ്പറഞ്ഞു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവരും ചർച്ചയിൽ സന്നിഹിതരായിരുന്നു. പാക് മന്ത്രിമാർ ഉൾപ്പെട്ട ഉന്നതതല പ്രതിനിധി സംഘമാണ് ഇംറാൻ ഖാനെ അനുഗമിക്കുന്നത്. സൗദി പര്യടനം പൂർത്തീകരിച്ചാണ് ഇംറാൻ ഖാനും സംഘവും യു.എ.ഇയിലെത്തിയത്.