മുഴുവന്‍ എമിറേറ്റുകളിലും ഡ്രൈവിങ്ങ്​ പരിശീലന ടെസ്​റ്റ്​ ഏകീകരിക്കാനൊരുങ്ങി യു.എ.ഇ

യു.എ.ഇയിൽ എല്ലായിടങ്ങളിലും ഒറ്റ മാനദണ്ഡം ഏർപ്പെടുത്തുന്നതിലൂടെ മികച്ച ഡ്രൈവിങ്ങ്​ സംവിധാനം ഉറപ്പാക്കാൻ പറ്റുമെന്നാണ്​ അധികൃതരുടെ വിലയിരുത്തൽ.

Update: 2018-10-08 04:38 GMT
Advertising

യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും ഡ്രൈവങ്ങ് പരിശീലന ടെസ്റ്റ്
ഏകീകരിക്കും. എല്ലായിടങ്ങളിലും ഉയർന്ന ഗുണനിലവാരം ഉറപ്പാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് നടപടി. നിലവിൽ വിവിധ എമിറേറ്റുകളിൽ യു.എ.ഇ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള പരിശീലന മാനദണ്ഡങ്ങൾ പലതാണ്. ഇൗ അവസ്ഥയിൽ മാറ്റം കൊണ്ടുവരുമെന്ന്
ദുബൈയിൽ നടന്ന ചടങ്ങിൽ ആർ.ടി.എ ഉന്നത ഉദ്യോഗസ്ഥൻ ഹിന്ദ്
അൽ മുഹൈരി പറഞ്ഞു.

യു.എ.ഇയിൽ എല്ലായിടങ്ങളിലും ഒറ്റ മാനദണ്ഡം ഏർപ്പെടുത്തുന്നതിലൂടെ മികച്ച ഡ്രൈവിങ്ങ് സംവിധാനം ഉറപ്പാക്കാൻ പറ്റുമെന്നാണ്
അധികൃതരുടെ വിലയിരുത്തൽ. ആഭ്യന്തര മന്ത്രാലയം അടുത്തിടെ രൂപവത്കരിച്ച സമിതിയിൽ ദുബൈ ആർ.ടി.എ പ്രതിനിധികളും ഉൾപ്പെടുന്നുണ്ട്. ഏറ്റവും മികച്ച മാനദണ്ഡം ഏതെന്ന് കണ്ടെത്തുകയും എല്ലാ എമിറേറ്റുകളിലും അത് നടപ്പിൽ വരുത്തുകയുമാണ് സമിതിയുടെ ലക്ഷ്യം.

നിലവിലെ വ്യത്യസ്ത രീതികൾ ഏകീകരിക്കാൻ കുറച്ചു കൂടി കാലതാമസം ഉണ്ടായേക്കും. നിശ്ചിത ശതമാനം ക്ലാസുകൾ പൂർത്തീകരിച്ചാൽ മാത്രമേ ടെസ്റ്റിന് യോഗ്യത നേടൂ എന്നതാണ് ചില എമിറേറ്റുകളിലെ സ്ഥിതി. എന്നാൽ ചിലയിടങ്ങളിൽ ചുരുക്കം ക്ലാസുകളിലൂടെ തന്നെ ടെസ്
റ്റിന് അനുമതി ലഭിക്കുന്ന സാഹചര്യമുണ്ട്. റോഡപകടങ്ങൾ പരമാവധി കുറച്ചു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ്
ഡ്രൈവിങ് ടെസ്റ്റ് ഏകീകരണ നിർദേശവും അധികൃതർ പരിഗണിക്കുന്നത്.

Tags:    

Similar News