എം.എ യൂസുഫലിക്ക് ഡോക്ടറേറ്റ്
മിഡില്‍സെക്സ് യൂനിവേഴ്സിറ്റിയുടെ ദുബൈ കാമ്പസില്‍ നടന്ന വിപുലമായ ബിരുദദാന ചടങ്ങിലാണ് വ്യവസായി എം.എ യൂസുഫലിക്ക്
പ്രവാസി വ്യവസായി എം.എ യൂസുഫലിയെ ബ്രിട്ടനിലെ മിഡില്‍സെക്സ് യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു. വാണിജ്യ വ്യവസായ രംഗത്തെ സംഭാവനകള്‍ മാനിച്ചാണ് ഡോക്ടറേറ്റ്. സര്‍വകലാശാലയുടെ ദുബൈ കാമ്പസില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ മന്ത്രി ബിരുദം കൈമാറി.
മിഡില്‍സെക്സ് യൂനിവേഴ്സിറ്റിയുടെ ദുബൈ കാമ്പസില്‍ നടന്ന വിപുലമായ ബിരുദദാന ചടങ്ങിലാണ് വ്യവസായി എം.എ യൂസുഫലിക്ക് യു.എ.ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്‍ ബിരുദം കൈമാറിയത്. ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം ശക്തമാക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ച വ്യക്തിയാണ് യൂസുഫലിയെന്ന് ശൈഖ് നഹ്യാൻ പറഞ്ഞു. മുന്നൂറോളം വിദ്യാർഥികൾക്ക് ശൈഖ് നഹ്യാൻ ബിരുദം കൈമാറി. യു.എ.ഇ ആഭ്യന്തര മന്ത്രാലയം വിദ്യാഭ്യാസ -ട്രയിനിങ് വിഭാഗം ഡയറക്ടർ ജനറൽ ഡോ. തയ്യിബ് കമാലി, അമാനത്ത് ഹോൾഡിങ് ചെയർമാൻ ഹമദ് അബ്ദുല്ല അൽ ഷംസി, പ്രോ വൈസ് ചാൻസലർ ഡോ. സെഡ്വിൻ ഫെർണാണ്ടസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.