സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യു.എ.ഇയില്‍
മിഡിലീസ്റ്റിൽ നിലവിലുള്ള ഭീഷണികളും വെല്ലുവിളികളും മേഖലയിലെ ജനങ്ങളുടെ സുരക്ഷക്കും സുസ്ഥിരതക്കും അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചു.
യു.എ.ഇയും സൗദിയും തമ്മിൽ വിവിധ മേഖലകളിൽ ദീർകാലമായി നിലനിൽക്കുന്ന നയതന്ത്ര ബന്ധങ്ങളെ കൂടുതൽ സുദൃഢമാക്കാൻ തീരുമാനം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അബുദാബി കിരീടാവകാശിയുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ.
യു.എ.ഇയിലെത്തിയ സൗദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ചർച്ച നടത്തി. യു.എ.ഇയും സൗദിയും തമ്മിലുള്ള നയതന്ത്ര സഹകരണം പരസ്പര ധാരണയുടെയും പൊതു താൽപര്യങ്ങളുടെയും ഫലപ്രദമായ അടിസ്ഥാനങ്ങളെ ആധാരമാക്കിയുള്ളതാണെന്ന് നേതാക്കൾ വ്യക്തമാക്കി.
മിഡിലീസ്റ്റിൽ നിലവിലുള്ള ഭീഷണികളും വെല്ലുവിളികളും മേഖലയിലെ ജനങ്ങളുടെ സുരക്ഷക്കും സുസ്ഥിരതക്കും അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചു. ചരിത്രത്തിൽ വേരുകളുള്ള യു.എ.ഇ-സൗദി സമ്പർക്കം സാഹോദര്യ ബന്ധത്തിെൻറ സവിശേഷമായ മാതൃകയാണെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങൾക്കുള്ള ദൃഢമായ ചവിട്ടുകല്ലാണ് 2016 മേയിൽ രൂപവത്കരിച്ച സൗദി^ഇമറാത്തി ഏകോപന കൗൺസിൽ എന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് കൂട്ടിച്ചേർത്തു.