ആഘോഷത്തിനൊരുങ്ങി ഷാര്‍ജയിലെ വിനോദകേന്ദ്രങ്ങള്‍

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് വിനോദങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.

Update: 2021-04-02 01:55 GMT
Advertising

വേറിട്ട വിരുന്നൊരുക്കി ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. ഷാർജ നിക്ഷേപ വികസന വകുപ്പിന് കീഴിലുള്ള നാല് വിനോദകേന്ദ്രങ്ങളിലായാണ് പ്രത്യേകം തയാറാക്കിയ പരിശീലനക്കളരികളും പരിപാടികളും അരങ്ങേറുക. കുട്ടികളിലെ സർഗാത്മകതയും ഭാവനയും പ്രോത്സാഹിപ്പിക്കാൻ പാകത്തിലൊരുക്കുന്ന പരിശീലനക്കളരികളിൽ തീർത്തും സൗജന്യമായി പങ്കെടുക്കാവുന്നവയുമുണ്ട്.

കുടുംബ സഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങളായ ഷാർജയിലെ അൽ ഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട്, ഖോർഫക്കാൻ ബീച്ച് കോർണിഷ്, അൽ മുൻതസ പാർക്ക് എന്നിവിടങ്ങളിലായി ഏപ്രിൽ 10 വരെയാവും പരിപാടികൾ അരങ്ങേറുക. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പങ്കാളികളാകാവുന്ന വിനോദങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.

സഞ്ചാരികൾക്കും ഷാർജ നിവാസികൾക്കുമെല്ലാം ഏറെ ആനന്ദകരമായ അവധിക്കാലമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷുറൂഖ് സ്പ്രിങ് കാമ്പയിൻ അണിയിച്ചൊരുക്കുന്നത്. കുട്ടികളിലെ ഭാവനയും ക്രിയാത്മകതയും പ്രോത്സാഹിപ്പിക്കാൻ പാകത്തിലുള്ള നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News