കര്‍ഷകസമരം ആറുമാസം പിന്നിടുന്നു; കരിദിനമാചരിച്ച് കര്‍ഷകരുടെ പ്രതിഷേധം
പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചാബില്‍ കര്‍ഷകര്‍ വീടുകള്‍ മുകളില്‍ കറുത്ത കൊടികള്‍ സ്ഥാപിച്ചു.
വിവാദ കര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷകസമരം ആറുമാസം പിന്നിടുന്നു. സമരം ആറ് ദിവസം പിന്നിട്ടിട്ടും തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാവാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ കരിദിനമാചരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലും പഞ്ചാബിലും കര്‍ഷകര്‍ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധ പരിപാടികള്‍ നടത്തി.
പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചാബില്‍ കര്‍ഷകര്‍ വീടുകള്‍ മുകളില്‍ കറുത്ത കൊടികള്‍ സ്ഥാപിച്ചു. ഡല്‍ഹി സിംഗു, ഗാസിപൂര്‍, തിക്രി തുടങ്ങിയ സ്ഥലങ്ങളില്‍ നേതാക്കളുടെ കോലം കത്തിച്ചു. ഡല്‍ഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലെല്ലാം വീടുകളിലും വാഹനങ്ങളിലും കര്‍ഷകര്‍ കറുത്ത കൊടി കെട്ടണമെന്ന് കര്‍ഷക നേതാവായ അവതാര്‍ സിങ് മെഹ്‌മ ആഹ്വാനം ചെയ്തു.
നേതാക്കളുടെ കോലംകത്തിച്ച് ഞങ്ങള്‍ പ്രതിഷേധിച്ചു. ഞങ്ങളുടെ സമരം തുടങ്ങിയിട്ട് ആറുമാസമായി എന്ന് ഓര്‍മ്മിപ്പിക്കാനാണ് ഇന്നത്തെ പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഏഴ് വര്‍ഷം പിന്നിടുകയാണ്. പക്ഷെ അവര്‍ ഞങ്ങളുടെ പ്രതിഷേധത്തെ തിരിഞ്ഞുനോക്കുന്നില്ല-മെഹ്‌മ പറഞ്ഞു.