സത്യപ്രതിജ്ഞ നടന്ന പന്തല്‍ ഇനി വാക്‌സിനേഷന്‍ കേന്ദ്രം

പന്തല്‍ പൊളിച്ചുകളയരുതെന്നും കോവിഡ് വാക്‌സിനേഷനായി ഉപയോഗിക്കണമെന്നും കഴക്കൂട്ടം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. എസ്.എസ് ലാല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Update: 2021-05-21 01:57 GMT
Advertising

രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തല്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രമായി ഉപയോഗിക്കാന്‍ തീരുമാനം. ഇത് സംബന്ധച്ച ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങും.

80,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കൂറ്റന്‍ പന്തലാണ് സത്യപ്രതിജ്ഞക്കായി നിര്‍മിച്ചത്. 5000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പന്തല്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് വാക്‌സിനേഷന്‍ നല്‍കാന്‍ സഹായകരമാണെന്നാണ് കരുതുന്നത്. ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഇതൊഴിവാക്കാനാണ് പുതിയ തീരുമാനം.

പന്തല്‍ പൊളിച്ചുകളയരുതെന്നും കോവിഡ് വാക്‌സിനേഷനായി ഉപയോഗിക്കണമെന്നും കഴക്കൂട്ടം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. എസ്.എസ് ലാല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News