അഫ്‍ഗാനിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി
ഫൈസാബാദിൽ നിന്ന് 116 കിലോമീറ്റർ തെക്ക് കിഴക്കായാണ് ഭൂചലനം ഉണ്ടായത്
Update: 2023-05-09 03:15 GMT
കാബൂള്‍: അഫ്‍ഗാനിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഫൈസാബാദിൽ നിന്ന് 116 കിലോമീറ്റർ തെക്ക് കിഴക്കായാണ് ഭൂചലനം .
ഇന്നു പുലർച്ചെ 3.32ന് 120 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
മെയ് മൂന്നിന് റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്ഥാനിൽ ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പങ്കുവെച്ച ട്വീറ്റിൽ പറയുന്നു. മൂന്നാം തീയതി ഉച്ചകഴിഞ്ഞ് 3.21നാണ് ഭൂചലനം ഉണ്ടായത്. 169 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോർട്ട്.