ഗസ്സ വെടിനിർത്തൽ ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച്​ അമേരിക്ക; ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍

വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഗസ്സ സിറ്റിയിൽ നിന്ന്​ ആയിരങ്ങളെ ഒഴിപ്പിച്ച ഇസ്രായേൽ വ്യാപക ആ​ക്രമണം തുടരുകയാണ്

Update: 2024-07-12 01:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

തെല്‍ അവിവ്: ഗസ്സ വെടിനിർത്തൽ ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച്​ അമേരിക്ക. എന്നാൽ ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട കരാറിന്​ തയ്യാറാണെങ്കിലും ആക്രമണം അവസാനിപ്പിക്കില്ലെന്ന്​ നെതന്യാഹു വ്യക്തമാക്കി. ഗസ്സ സിറ്റിയിൽ നിന്ന് പലായനം ചെയ്യുന്നവർക്കു നേരെ ആക്രമണം തുടരുകയാണ് ഇസ്രായേൽ.

വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഗസ്സ സിറ്റിയിൽ നിന്ന്​ ആയിരങ്ങളെ ഒഴിപ്പിച്ച ഇസ്രായേൽ വ്യാപക ആ​ക്രമണം തുടരുകയാണ്​. റഫ, ഖാൻ യൂനുസ്​, ശുജാഇയ എന്നിവിടങ്ങളിൽ നിരവധി കൂട്ടക്കുരുതികൾ അരങ്ങേറി. ശുജാഇയിൽ നിന്ന്​മാത്രം 60 മൃതദേഹങ്ങൾ കണ്ടെടുത്തു. വടക്കൻ ഗസ്സയിൽ ആശുപത്രികളുടെ പ്രവർത്തനം നിലച്ചു. സുരക്ഷിതമെന്ന്​ സൈന്യം പറയുന്ന ദേ​ർ അ​ൽ​ബ​ലാ​ഹ് ഉ​ൾ​പ്പെ​ടെയുള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ചു.

ഒ​മ്പ​ത് മാ​സം പിന്നിട്ട ഗ​സ്സ ആ​ക്ര​മ​ണ​ത്തി​ൽ 38,345 പേ​രാണ്​ ഇ​തി​ന​കം കൊ​ല്ല​പ്പെ​ട്ടത്​. അതേസമയം ഇ​സ്രാ​യേ​ൽ -ഹ​മാ​സ് വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​യി​ൽ ശുഭപ്രതീക്ഷയു​ണ്ടെ​ന്ന് യു.​എ​സ് ദേ​ശീ​യ സു​ര​ക്ഷ വ​ക്താ​വ് ജോ​ൺ കി​ർ​ബി പറഞ്ഞു. ഇ​രു വി​ഭാ​ഗ​വും ത​മ്മി​ലെ ഭി​ന്ന​ത​ക​ൾ കു​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ സംഘം കെയ്റോയിൽ തന്നെ തുടരുകയാണ്​. ബന്ദി മോചന കരാറിന് ഒരുക്കമാണെങ്കിലും അപ്രായോഗിക ഉപാധികളാണ്​ ഹമാസ്​ ഉന്നയിക്കുന്നതെന്ന്​ നെതന്യാഹു കുറ്റപ്പെടുത്തി. ഗസ്സയിൽ ഈജിപ്​തിനോട്​ ചേർന്ന അതിർത്തി പ്രദേശങ്ങളുടെ നിയന്ത്രണം വേണം എന്നതുൾപ്പെടെ നിരവധി നിർദേശങ്ങൾ നെതന്യാഹു അമേരിക്കക്ക്​ മുമ്പാകെ സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്​.

ലക്ഷ്യം പൂർത്തീകരിക്കാതെ ​സൈനിക പിൻമാറ്റത്തിന്​ തയ്യാറല്ലെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലന്‍റും വ്യക്​തമാക്കി. ഹമാസുമായി ഉടൻ വെടിനിർത്തൽ കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ ആയിരങ്ങൾ ഇന്നലെയും തെരുവിലിറങ്ങി. ഇസ്രായേലിലേക്ക് ബോംബുകളുടെ കയറ്റുമതി പുനരാരംഭിക്കാനൊരുങ്ങുകയാണ്​ അമേരിക്ക. 500 പൗണ്ട് ബോംബുകളാണ് ഇസ്രായേലിലേക്ക് യു.എസ് പുതുതായി കയറ്റുമതി ചെയ്യുക.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News