​ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; നിരവധി മരണം; കൂടുതൽ ആയുധം നൽകുമെന്ന് യുഎസ് ഉറപ്പെന്ന് റിപ്പോർട്ട്

ഇസ്രായേൽ- ലബനാൻ സംഘർഷം യുദ്ധമാവാതിരിക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും ശ്രമം തുടരുകയാണ്.

Update: 2024-06-27 01:53 GMT
Advertising

​ഗസ്സ: ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. ഏറ്റവുമൊടുവിൽ നടത്തിയ ആക്രമണത്തിൽ നിരവധി മരണം. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ബെയ്ത്ത് ലാ​ഹി​യ പ​ട്ട​ണ​ത്തി​ൽ വീ​ടു​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ 18 പേ​ർ കൊ​ല്ല​പ്പെ​ട്ടു. റഫയിലും വ്യാപക ആക്രമണം തുടരുകയാണ്​ ഇസ്രായേൽ.

ഇസ്രായേൽ- ലബനാൻ സംഘർഷം യുദ്ധമാവാതിരിക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും ശ്രമം തുടരുകയാണ്. ഇസ്രായേൽ- ലബനാൻ യുദ്ധസാഹചര്യം ഒഴിവാക്കാൻ എല്ലാ ശ്രമങ്ങളും തുടരുന്നതായി വൈറ്റ്​ ഹൗസ് അറിയിച്ചു​. ആരും തന്നെ യുദ്ധവ്യാപ്​തി ആഗ്രഹിക്കുന്നില്ലെന്നും ഇരുപക്ഷവും സംയമനം പുലർത്തണമെന്നും വൈറ്റ്​ ഹൗസ്​ ആവശ്യപ്പെട്ടു. ഗസ്സയിലെ വെടിനിർത്തൽ യാഥാർഥ്യമായാൽ ലബനാൻ, ഇസ്രായേൽ സംഘർഷം ഒഴിവാക്കാൻ കഴിയുമെന്നും അന്തർദേശീയ സമൂഹം സമാധാനശ്രമം ഊർജിതമാക്കണമെന്നും യൂറോപ്യൻ യൂണിയൻ രാഷ്​ട്രീയകാര്യ മേധാവി ജോസഫ്​ ബോറൽ പറഞ്ഞു.

മറ്റൊരു യുദ്ധം കൂടി താങ്ങാനുള്ള ശേഷി മേഖലയ്ക്കില്ലെന്നും രാഷ്​ട്രീയ പ്രശ്​നപരിഹാരമാ​ണ്​ ഈ ഘട്ടത്തിൽ വേണ്ടതെന്നും ബോറൽ ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ സുരക്ഷയും വിജയവും ഉറപ്പാക്കുകയാണ്​ ത​ന്റെ പ്രധാന ലക്ഷ്യമെന്നും അടച്ചിട്ട മുറികൾക്കുള്ളിലെ ചർച്ച വിജയിച്ചില്ലെങ്കിൽ കടുത്ത തീരുമാനവുമായി മുന്നോട്ടുപോവുമെന്നും നെതന്യാഹു. തങ്ങളുടെ സൈനിക താവളങ്ങൾ ഇസ്രായേലിന്​ തുറന്നുകൊടുക്കില്ലെന്ന്​ ​ലബനാനിലെ സൈപ്രസ്​ അംബാസഡർ പറഞ്ഞു. ഇസ്രായേലിന്​ സൈനിക സഹായം നൽകിയാൽ സൈപ്രസിനെ വെറുതെവിടില്ലെന്ന്​ ഹിസ്​ബുല്ല നേതാവ്​ ഹസൻ നസ്​റുല്ല കഴിഞ്ഞദിവസം താക്കീത്​ ചെയ്​തിരുന്നു.

അതിനിടെ, തെക്കൻ ലബനാനിലെ ബിന്റ് ജെബീൽ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തെ തുടർന്ന്​ തീ പടർന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ലബനാൻ പ്രാദേശിക മാധ്യമങ്ങൾ. കഫാർ കില, ബുർജ് അൽ- മുലൂക്ക്, ടാലെറ്റ് അൽ- അസീസിയ, മർജയൂൺ പ്ലെയിൻ എന്നീ പട്ടണങ്ങളുടെ പ്രാന്തപ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ഷെല്ലാക്രമണം. മെതുല്ലയിലെ ഇസ്രായേൽ സൈനിക കേന്ദ്രത്തിനു നേരെ ഹിസ്​ബുല്ലയുടെ മിസൈൽ ആക്രമണം നടന്നു. ഹിസ്​ബുല്ല അയച്ച മൂന്ന്​ റോക്കറ്റുകൾ ഇസ്രായേലിൽ പതിച്ചു.

​ആയുധവിതരണവുമായി ബന്ധപ്പെട്ട്​ അമേരിക്കൻ നേതാക്കളുമായി നടന്ന ചർച്ചയിൽ നിർണായക പുരോഗതിയെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലന്റ് പറഞ്ഞു​. നെതന്യാഹുവിന്റെ പ്രസ്​താവനയിൽ അതൃപ്തിയുണ്ടെങ്കിലും ഇസ്രായേൽ സുരക്ഷയ്ക്കായി ആവശ്യമായ എല്ലാ ആയുധങ്ങളും നൽകുമെന്ന്​ ബൈഡൻ ഭരണകൂടം യോവ്​ ഗാലന്റിന്​ ഉറപ്പുനൽകിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഗസ്സയിലേക്ക്​ പരമാവധി സഹായം എത്തിക്കാൻ യോവ്​ ഗാലന്റിനോട്​ ആവശ്യപ്പെട്ടതായി വൈറ്റ്​ ഹൗസ്​. ഇതിനിടെ, ഹൈഫ തുറമുഖത്ത്​ ഇസ്രായേൽ കപ്പലിനു നേരെ ആക്രമണം നടത്തിയതായി ഹൂത്തികൾ അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News