അമേരിക്കയില്‍ ചര്‍ച്ചില്‍ വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ക്ക് പരിക്ക്

അമേരിക്കയില്‍ ഈ വർഷം ഇതുവരെ തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 20,000ത്തില്‍ അധികം ആളുകൾ മരിച്ചു

Update: 2022-06-17 03:07 GMT
Advertising

അലബാമ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. അലബാമയിലെ ചർച്ചിലുണ്ടായ വെടിവെപ്പില്‍ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെസ്‌റ്റാവിയ ഹിൽസിലെ സെന്‍റ് സ്റ്റീഫൻസ് എപ്പിസ്‌കോപ്പൽ ചർച്ചിന് പുറത്താണ് വെടിവെപ്പുണ്ടായത്. ഒരാൾ കസ്റ്റഡിയിലാണെന്ന് ടൗണ്‍ പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ആക്രമണത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

അമേരിക്കയില്‍ തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ടെക്സസിലെ ഉവാൾഡെയിലെ ഒരു വിദ്യാലയത്തിൽ 19 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ട വെടിവെപ്പ് നടന്നത് മെയ് 24നാണ്.

ഗൺ വയലൻസ് ആർക്കൈവ് എന്ന എൻ‌ജി‌ഒയുടെ കണക്കനുസരിച്ച്, അമേരിക്കയില്‍ ഈ വർഷം ഇതുവരെ തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 20,000ത്തില്‍ അധികം ആളുകൾ മരിച്ചു. സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

Summary- A shooting at a church in the US state of Alabama left one person dead and two wounded Thursday, police said.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News