പാകിസ്താനിൽ ട്രെയിൻ റാഞ്ചി ബന്ദികളാക്കിയ 346 പേരെയും മോചിപ്പിച്ചു

346 ബന്ദികളെയാണ് മോചിപ്പിച്ചത്

Update: 2025-03-13 01:16 GMT
Editor : Jaisy Thomas | By : Web Desk
Baluchistan Liberation Army shows people outside
AddThis Website Tools
Advertising

ഇസ്‍ലാമാബാദ്: പാകിസ്താനിൽ ട്രെയിൻ റാഞ്ചി ബന്ദികളാക്കിയവരെ മുഴുവൻ പേരെയും മോചിപ്പിച്ചു. 346 ബന്ദികളെയാണ് മോചിപ്പിച്ചത്. 30 ബിഎൽഎ അംഗങ്ങളും ഒരു സൈനികനും ഏറ്റുമുട്ടലിൽ മരിച്ചു.

പാകിസ്താനിൽ ട്രെയിനിൽ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോർട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 30 ബിഎൽഎ അംഗങ്ങളും ഒരു സൈനികനും കൊല്ലപ്പെട്ടു. ബിഎൽഎ 21 യാത്രക്കാരെ വധിച്ചെന്നും സൈന്യം. ഇക്കഴിഞ്ഞ ദിവസമാണ് ബലൂചിസ്ഥാൻ സായുധ സംഘത്തിന്‍റെ തട്ടിക്കൊണ്ടുപോകൽ നടന്നത്. അതേസമയം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പാകിസ്താനിൽ ട്രെയിൻ റാഞ്ചുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബിഎൽഎ തന്നെയാണ് ട്രെയിൻ തട്ടിയെടുക്കുന്നതിന്‍റെയും യാത്രികരെ ബന്ദിയാക്കുന്നതിന്‍റേയും വീഡിയോ പുറത്ത് വിട്ടത്. ട്രെയിൻ പോകുമ്പോൾ ട്രാക്കിൽ സ്ഫോടനം നടക്കുന്നതും തുടർന്ന് ഒളിഞ്ഞിരുന്ന ബിഎൽഎ സായുധസംഘം ജാഫർ എക്പ്രസ് ട്രെയിനിനടുത്തേക്ക് പാഞ്ഞടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ട്രെയിൻ വളഞ്ഞ് യാത്രക്കാരെ പുറത്തിറക്കി ബന്ദികളാക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. കൃത്യമായ ആസൂത്രണം നടത്തിയാണ് ട്രെയിൻ റാഞ്ചൽ നടത്തിയിരിക്കുന്നതെന്നാണ്  പുറത്തു വന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. 9 ബോഗികളുള്ള ട്രെയിനിൽ 450 ലധികം യാത്രക്കാരുണ്ടായിരുന്നു. ഇതിൽ സ്ത്രീകളെയും കുട്ടികളെയുമടക്കമുള്ള 250 ലേറെ പേരെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News