അമേരിക്കൻ മദ്യത്തിന് ചുമത്തുന്നത് 150 ശതമാനം തീരുവ; ഉയര്‍ന്ന നികുതി ചുമത്തുന്നതിനെതിരെ ഇന്ത്യക്കെതിരെ വീണ്ടും യുഎസ്
പതിറ്റാണ്ടുകളായി കാനഡ അമേരിക്കയെയും കഠിനാധ്വാനികളായ അമേരിക്കക്കാരെയും കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്


വാഷിംഗ്ടൺ: അമേരിക്കൻ മദ്യത്തിനും കാർഷിക ഉൽപന്നങ്ങൾക്കും ഇന്ത്യ ഉയർന്ന നികുതി ചുമത്തുന്നുവെന്ന് യുഎസ്.ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഇന്ത്യയുടെ ഉയർന്ന തീരുവകളെക്കുറിച്ച് പരാമർശിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.
"പതിറ്റാണ്ടുകളായി കാനഡ അമേരിക്കയെയും കഠിനാധ്വാനികളായ അമേരിക്കക്കാരെയും കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കൻ ജനതയ്ക്കും നമ്മുടെ തൊഴിലാളികൾക്കും മേൽ കാനഡക്കാർ അടിച്ചേൽപ്പിക്കുന്ന താരിഫ് നിരക്കുകൾ പരിശോധിച്ചാൽ, അത് വളരെ ഭയാനകമാണ്. വാസ്തവത്തിൽ, കാനഡയുടെ മാത്രമല്ല, എല്ലാ രാജ്യങ്ങളിലെയും താരിഫ് നിരക്കുകള്‍ കാണിക്കുന്ന ഒരു ചാർട്ട് എന്‍റെ കൈവശമുണ്ട്. കാനഡയിലേക്ക് നോക്കൂ... അമേരിക്കൻ ചീസിനും വെണ്ണയ്ക്കും ഏകദേശം 300% തീരുവ ചുമത്തുന്നുണ്ട്'' കരോലിൻ വ്യക്തമാക്കി.
"ഇന്ത്യയിലേക്ക് നോക്കൂ, അമേരിക്കൻ മദ്യത്തിന് 150% തീരുവയാണ് ചുമത്തുന്നത്. കെന്‍റക്കി ബർബൺ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ അത് സഹായിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എനിക്ക് അങ്ങനെ തോന്നുന്നില്ല. കാർഷിക ഉൽപന്നങ്ങൾക്ക് 100% തീരുവയാണ്. ജപ്പാനെ നോക്കൂ, അരിക്ക് 700% തീരുവ ചുമത്തുന്നു'' ലെവിറ്റ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഈടാക്കുന്ന താരിഫുകൾ കാണിക്കുന്ന ഒരു ചാർട്ട് ലീവിറ്റ് വാര്‍ത്താസമ്മേളനത്തിൽ ഉയർത്തിക്കാട്ടി.ചാർട്ടിൽ, ത്രിവർണ പതാകയുടെ നിറങ്ങളുള്ള രണ്ട് വൃത്തങ്ങൾ ഇന്ത്യ ചുമത്തുന്ന താരിഫുകൾ എടുത്തുകാണിച്ചു. ''പ്രസിഡന്‍റ് ട്രംപ് പരസ്പര സഹകരണത്തിൽ വിശ്വസിക്കുന്നു. ന്യായവും സന്തുലിതവുമായ വ്യാപാര രീതികളാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. നിർഭാഗ്യവശാൽ, കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി കാനഡ നമ്മോട് വളരെ ന്യായമായി പെരുമാറുന്നില്ല'' പ്രസ് സെക്രട്ടറി ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയുടെ ഉയർന്ന തീരുവക്കെതിരെ ട്രംപ് വിമർശനം ഉന്നയിച്ചുവരികയാണ്.
കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ചില ഉത്പന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള തീരുമാനം അമേരിക്ക ഈയിടെ മാറ്റിവച്ചിരുന്നു. ഏപ്രിൽ രണ്ട് വരെ അധിക തീരുവ ചുമത്തേണ്ടെന്നാണ് ഡൊണാൾഡ് ട്രംപിന്‍റെ പുതിയ തീരുമാനം. യുഎസ് - മെക്സിക്കോ - കാനഡ വ്യാപാര കരാറനുസരിച്ചുള്ള ഉത്പന്നങ്ങൾക്കാണ് തീരുവ ഇളവ് പ്രഖ്യാപിച്ചത്.
#WATCH | Washington, DC: Press Secretary Karoline Leavitt says, "...Look at India, 150 per cent tariff on American alcohol. Do you think that's helping Kentucky Bourbon be exported to India? I don't think so. 100 per cent tariff on agricultural products from India...President… pic.twitter.com/fctjCHogsv
— ANI (@ANI) March 11, 2025