ഗസ്സയിൽ വെടിനിർത്തൽ: തെൽ അവീവിൽ റാലി നടത്താൻ അനുമതി

ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ ബുൾഡോസർ ആക്രമണം നടത്തി ഇസ്രായേൽ

Update: 2023-11-16 16:29 GMT
Advertising

തെൽഅവീവ്: ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് തെൽ അവീവിൽ റാലി നടത്താൻ പൊലീസ് അനുമതി. ഇസ്രായേലിലെ പൗരാവകാശ സംഘടന ശനിയാഴ്ച്ച നടത്തുന്ന റാലിക്കാണ് അനുമതി ലഭിച്ചത്. റാലിക്ക് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.

അതേസമയം, ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ ഇസ്രായേൽ ബുൾഡോസർ ആക്രമണം നടത്തി. ആശുപത്രിയുടെ ഭാഗങ്ങൾ ബുൾഡോസറുകൾ കൊണ്ട് തകർക്കുകയാണ് ഇസ്രായേൽ സൈന്യം. അതിനിടെ, അൽ ശിഫയിൽ നിന്ന് കണ്ടെടുത്ത ലാപ്‌ടോപ്പിൽ ബന്ദികളുടെ ദൃശ്യങ്ങളുണ്ടെന്ന് ഇസ്രായേൽ പറഞ്ഞു. ആശുപത്രിയിൽ തെരച്ചിൽ തുടരുന്നതായി ഇസ്രായേൽ സേന വ്യക്തമാക്കി.

അതേസമയം, വടക്കൻ ഗസ്സയിൽ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. ഇതോടെ കരയുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 51 ആയി. ഗസ്സ ആക്രമണത്തെക്കുറിച്ചുള്ള യുഎൻ ആരോപണങ്ങൾ നിഷേധിച്ച് ഇസ്രായേൽ രംഗത്ത് വന്നു. അന്താരാഷ്ട്ര നിയമം ആത്മഹത്യ കരാറല്ലെന്നും തങ്ങളുടെ പ്രവർത്തനങ്ങളെ ഹമാസുമായി തുലനം ചെയ്യേണ്ടെന്നും യുഎന്നിലെ ഇസ്രായേൽ അംബാസഡർ പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News