ഈ ചിത്രത്തില്‍ ആദ്യം കാണുന്നതെന്താണ്? അതു പറയും നിങ്ങളുടെ വ്യക്തിത്വം

ക്രിസ്റ്റോ ഡാഗോറോവ് എന്ന കലാകാരൻ ആണ് ഈ ചിത്രം തയ്യാറാക്കിയത്

Update: 2022-03-25 06:46 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിങ്ങിനിറഞ്ഞ ഒരു കൂട്ടം മരങ്ങള്‍..താഴെ വേരുകള്‍..ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഒറ്റനോട്ടത്തില്‍ കണ്ടാല്‍ നിങ്ങള്‍ക്കെന്താണ് തോന്നുക? മരങ്ങളോ, വേരുകളോ അതോ ചുണ്ടുകളോ? എന്താണ് ആദ്യം ശ്രദ്ധയില്‍പ്പെടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ വ്യക്തിത്വം.

ക്രിസ്റ്റോ ഡാഗോറോവ് എന്ന കലാകാരനാണ് ഈ വ്യത്യസ്തമായ സൃഷ്ടിക്ക് പിന്നില്‍.  ചിത്രത്തിലേക്ക് നോക്കിയാൽ ആദ്യമെന്താണോ കാണുന്നത് അതിന്‍റെ അടിസ്ഥാനത്തിൽ ആളുകളുടെ വ്യക്തിത്വവും അടിസ്ഥാനപ്പെടുത്താമെന്നാണ് പറയുന്നത്. ചിത്രത്തിലേക്ക് നോക്കുമ്പോൾ ചിലർക്ക് ഇത് മരങ്ങളുടെ കൂട്ടമായിട്ട് തോന്നാം. അങ്ങനെയാണ് നിങ്ങൾക്ക് തോന്നുന്നതെങ്കിൽ നിങ്ങൾ ഒരു ബഹിർമുഖനായ ആളായിരിക്കും എന്നാണ് പറയുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് കൂടുതൽ വില കൊടുക്കുന്ന ആളുകൾ ആയിരിക്കും. അതുകൊണ്ടു തന്നെ ബാക്കിയുള്ളവർ എന്ത് ചിന്തിക്കും എന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. നിങ്ങളുടെ യഥാർഥ വികാരങ്ങൾ മറച്ചുവെക്കുന്നതിൽ നിങ്ങൾ മിടുക്കനാണെന്നുമാണ് ഇതിനർത്ഥം. നിങ്ങൾക്ക് ചുറ്റും ഒരു വലിയ കൂട്ടം സുഹൃത്തുക്കൾ ഉണ്ടെങ്കിലും ചിലരെ മാത്രമേ ആത്മാർത്ഥത സുഹൃത്തുക്കളായി കണക്കാക്കൂ.

അതേസമയം ഈ ചിത്രം കാണുമ്പോൾ ചിലർക്ക് മരങ്ങളുടെ വേരുകളായിട്ടായിരിക്കും തോന്നുന്നതെങ്കില്‍ അവർ അന്തർമുഖരും നാണക്കാരും ആയിരിക്കുമെന്നാണ് വിലയിരുത്തുന്നത്. വിമർശങ്ങളെ ലളിതമായി സ്വീകരിക്കാൻ കഴിയുന്നവരും  കഠിനാധ്വാനം ചെയ്യുന്നവരും ആയിരിക്കും ഇവർ.  മറ്റുള്ളവർക്ക് പ്രചോദനമാകാനും ഇത്തരക്കാർക്ക് കഴിയും. നിങ്ങള്‍ ഒരു കഴിവുമില്ലാത്ത ആളുകളാണെന്നായിരിക്കും നിങ്ങളെ ആദ്യം കണ്ടുമുട്ടുന്നവര്‍ മനസിലാക്കുക. എന്നിരുന്നാലും, അവർ നിങ്ങളെ അറിയുകയും നിങ്ങൾ അങ്ങേയറ്റം കഴിവുള്ളവനും ഉത്സാഹമുള്ള ആളാണെന്നും തിരിച്ചറിയുകയും ചെയ്യും.

ഈ ചിത്രം കാണുമ്പോൾ ഇത് ചുണ്ടുകളാണ് കാണുന്നതെങ്കില്‍, ഇത്തരക്കാർ പൊതുവെ ലളിതവും ശാന്തസ്വഭാവക്കാരുമായിരിക്കുമത്രേ. പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കുന്നവരും ഒഴുക്കിനൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരുമായിരിക്കും ഇത്തരക്കാര്‍. നിങ്ങൾ വഴക്കമുള്ളവനും ബുദ്ധിമാനും സത്യസന്ധനും ആയി കാണപ്പെടുമ്പോൾ ചില ആളുകൾ നിങ്ങളെ ദുർബലനും സഹായം ആവശ്യമുള്ളവനുമായി കണ്ടേക്കാം. എന്നാൽ വാസ്തവത്തിൽ, നിങ്ങളുടെ സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾ പ്രാപ്തരാണെന്നും വിലയിരുത്തുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News